അണ്ടങ്കാക്ക കൊണ്ടക്കാരി…’ മൂന്നാറിലെ തൊഴിലാളികൾക്കൊപ്പം പാട്ടുപാടി ചുവടുവെച്ച് വിക്രം

മൂന്നാറിലെ തേയിലത്തോട്ടത്തിൽ വച്ച് തെന്നിന്ത്യൻ താരം വിക്രം തോട്ടം തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സ്ഥലത്ത് വെറുതെ നടക്കാനിറങ്ങിയ വിക്രം, അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീകളെ കണ്ട് അവർക്കരികിലേക്ക് ചെല്ലുകയായിരുന്നു. താരത്തെ കണ്ട സന്തോഷത്തിൽ തൊഴിലാളികൾ ‘സാമി’, ‘അന്യൻ’ തുടങ്ങിയ വിക്രമിന്റെ സൂപ്പർഹിറ്റ് കഥാപാത്രങ്ങളുടെ പേരുകൾ വിളിച്ചുപറഞ്ഞ് ചുറ്റുംകൂടി.

തുടർന്ന് യാതൊരുവിധ താരജാഡകളും ഇല്ലാതെ അവരോട് സംസാരിച്ച വിക്രം, ‘അന്യൻ’ സിനിമയിലെ ‘അണ്ടങ്കാക്ക കൊണ്ടക്കാരി’ എന്ന പാട്ട് പാടി അവർക്കൊപ്പം ഡാൻസ് ചെയ്യുകയും ചെയ്തു. താരം തന്നെയാണ് ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. “ഒരു നടത്തത്തിന് പോയി, ഒരുപാട് നല്ല ഓർമ്മകളുമായി തിരിച്ചു വന്നു” എന്നാണ് വിക്രം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. തങ്ങളിലൊരാളായി കണ്ട് സംസാരിക്കുകയും കൂടെ നിന്ന് ഡാൻസ് കളിക്കുകയും ചെയ്ത വിക്രമിന്റെ ലളിതമായ പെരുമാറ്റത്തെ അഭിനന്ദിക്കുകയാണ് ഇപ്പോൾ ആരാധകരും സോഷ്യൽ മീഡിയയും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.