ഇന്ത്യൻ ക്യാപ്റ്റനെതിരെ വംശീയ അധിക്ഷേപം; എ.എഫ്.സിക്ക് പരാതി

എ.എഫ്.സി അണ്ടർ-17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ദല്ലാൽമുവോൺ ഗാംഗ്തെയ്ക്കെതിരെ പലസ്തീൻ താരം വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ എ.ഐ.എഫ്.എഫ് പരാതി നൽകി. നവംബർ 17-ന് ക്വാലാലംപൂരിൽ നടന്ന സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനോട് ആവശ്യപ്പെട്ടു.

വംശീയതയ്ക്കും വിവേചനത്തിനും ഫുട്‌ബോളിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ഫെഡറേഷൻ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്നും അറിയിച്ചു.

അതേസമയം, പലസ്തീനെ 4-1ന് തകർത്ത ഇന്ത്യ ഗ്രൂപ്പിൽ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഒൻപത് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ അടുത്ത മത്സരം മലേഷ്യക്കെതിരെയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *