പ്രധാനമന്ത്രിയെ കാണാന്‍ പോകുമ്പോള്‍ ഇങ്ങനെ വസ്ത്രം ധരിക്കാമോ?വിജയ്‌ക്കെതിരെ വിമര്‍ശനം

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ് യുടെ പ്രധാന മന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തമിഴ്നാടിന്റെ വികസന വിഷയങ്ങളും ചോള കാലഘട്ടത്തിലെ ചെമ്പോലകള്‍ തിരികെ എത്തിച്ചതിന് നന്ദിയും അറിയിക്കാനാണ് മുഖ്യമന്ത്രിയായി വിജയ് ആദ്യമായി ഡല്‍ഹിയിലെത്തിയത്.

വെള്ള ഷര്‍ട്ടും ബ്ലാക്ക് ബ്ലേസറും ധരിച്ച് ഔദ്യോഗിക ലുക്കിലാണ് വിജയ് എത്തിയതെങ്കിലും, ഷര്‍ട്ടിന്റെ മുകളിലെ ബട്ടണുകളിടാത്തതിനെച്ചൊല്ലിയാണ് ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്. ഉള്ളിലെ ബനിയന്‍ പുറത്തു കാണുന്ന രീതിയില്‍ ഇത്രയും അലസമായാണോ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണേണ്ടതെന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ ഇതൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും, വിജയ് യുടെ ലാളിത്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories