ഒറ്റ മത്സരത്തിലൂടെ കോടികണക്കിന് ഫോളോവേഴ്‌സ്;ദ് ഒണ്‍ലി വണ്‍ ഗോൾ കീപ്പര്‍ കേപ് വെര്‍ദേ വോസിഞ്ഞ!

ഒരൊറ്റ ലോകകപ്പ് മത്സരത്തിലൂടെ കേപ് വെര്‍ദേയുടെ വെറ്ററന്‍ ഗോള്‍കീപ്പര്‍ വോസിഞ്ഞ നേടിയത് സേവുകള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ മനസ്സ് കൂടിയാണ്.ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരായ പോരാട്ടത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 50000ല്‍ നിന്ന് 27M കടന്നിരിക്കുകയാണ് ഫോളോവേഴ്‌സിന്റെ എണ്ണം.നിലവില്‍
ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള ഗോൾ കീപ്പര്‍ എന്ന നേട്ടവും വോസിഞ്ഞക്ക് സ്വന്തം.

കളികളത്തില്‍ അര്‍ജന്റീന കപ്പടിച്ചെങ്കിലും ആരാധകരില്‍ ഇന്നും
മായാതെ നില്‍പ്പുണ്ട് അവസാനം വരെ പോരാടിയ ആ മാസ്മരിക പ്രകടനം.വോസിഞ്ഞയുടെ സേവുകളിൽ ഒട്ടും അതിശയോക്തി വേണ്ട.കാരണം ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ സ്പെയിനെ വിറപ്പിച്ചതും വോസിഞ്ഞയുടെ പ്രകടനമാണ്.

ഒരു മികച്ച പ്രകടനം ഒരു താരത്തിന്റെ ജീവിതം എങ്ങനെ മാറ്റിമറിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി വോസിഞ്ഞ മാറിയിരിക്കുകയാണ്. ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും കിരീടങ്ങളല്ല മറിച്ച് മികച്ച പ്രകടനങ്ങളാണ് ഒരു താരത്തിന്റെ യഥാര്‍ത്ഥ മൂല്യമെന്ന് തെളിയിക്കുന്നതാണ്
വോസിഞ്ഞയുടെ ജീവിതം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *