സ്‌പൈ യൂണിവേഴ്‌സിന് തിരിച്ചടിയോ? ബോക്‌സ് ഓഫീസിൽ പതറി ‘ ആൽഫ ‘

ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായ യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിൽ നിന്നുമെത്തിയ ആദ്യ വനിതാ കേന്ദ്രീകൃത ചിത്രം ‘ആൽഫ’യ്ക്ക് തിയറ്ററുകളിൽ തിരിച്ചടി. ആലിയ ഭട്ടും ശർവരിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് ആദ്യ പ്രദർശനങ്ങൾ കഴിഞ്ഞപ്പോൾ മുതൽ സമ്മിശ്രവും നിരാശാജനകവുമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനെയും കാര്യമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

ആദ്യ മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 55.50 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. 16 കോടി രൂപ വൻ മുതൽമുടക്കിൽ ഒരുക്കിയ ചിത്രത്തിന് വരും ദിവസങ്ങളിൽ കളക്ഷനിൽ വൻ വർദ്ധനവുണ്ടായാൽ മാത്രമേ ബോക്‌സ് ഓഫീസിൽ വിജയിക്കാനാവു.

യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ ഇതുവരെയിറങ്ങിയതിൽ വെച്ച് ഏറ്റവും ബലഹീനമായ ചിത്രമാണ് ‘ആൽഫ’ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം. പ്രെഡിക്റ്റബിൾ ആയ തിരക്കഥയും മേക്കിംഗിലെ പോരായ്മകളുമാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ആലിയ ഭട്ടും ശർവരിയും ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചതെന്നും, ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന ഹൃത്വിക് റോഷന്റെ മാസ്സ് പ്രകടനം മാത്രമാണ് സിനിമയിലെ ഏക ആശ്വാസമെന്നും പ്രേക്ഷകർ കുറിക്കുന്നു.
നെറ്റ്ഫ്ലിക്സിന്റെ പ്രശസ്ത സീരീസ് ‘ദി റെയിൽവേ മെൻ’ ഒരുക്കിയ ശിവ് റവയിൽ ആണ് ‘ആൽഫ’ സംവിധാനം ചെയ്തിരിക്കുന്നത്. ആദിത്യ ചോപ്ര നിർമ്മിച്ച ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയറ്ററുകളിൽ എത്തിയത്.
‘ഏക് താ ടൈഗർ’, ‘ടൈഗർ സിന്ദാ ഹേ’, ‘ടൈഗർ 3’ , ‘പത്താൻ’, ‘വാർ’, ‘വാർ 2’ എന്നീ മെഗാഹിറ്റുകൾക്ക് ശേഷം എത്തിയ ആൽഫയ്ക്ക് ബോക്സ് ഓഫീസിൽ ഇനി മുന്നോട്ട് പോകാനാവുമോ എന്നത് വരും ദിവസങ്ങളിലെ കളക്ഷനെ ആശ്രയിച്ചിരിക്കും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.