വമ്പൻ ഹിറ്റുകൾക്ക് ശേഷം വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനി നിർമ്മിക്കുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘പരിപാടി’ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക്.
നടൻ ജോജു ജോർജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 5 ഭാഷകളിലായി തീയേറ്ററുകളിലെത്തും.നൂറോളം പുതുമുഖങ്ങൾ ഈ ചിത്രത്തിലെത്തുന്നു എന്നത് പ്രധാന ആകർഷണമാണ്.
കേരളത്തിന് അകത്തും പുറത്തുമായാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ക്യാമറ പ്രശസ്ത ഛായാഗ്രഹകൻ രാജീവ് രവിയാണ്.
സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് “പരിപാടി”. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.
ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാൻ ശങ്കർ രാജ, ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, സംഘട്ടനം : അൻപറിവ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം : ഗോപകുമാർ ജികെ, നിർമ്മാണ നിർവ്വഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : ഷമീർ ശാം, രൂപപരിവർത്തന ചമയം : എൻ ജി റോഷൻ, വിഎഫ്എക്സ് : ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, മുഖ്യ സഹസംവിധായകൻ : റെനിത്ത്, പരസ്യകല : സർക്കാസനം, പിആർഒ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.





