യുക്രൈനിൽ ഭരണപ്രതിസന്ധി; തിരഞ്ഞെടുപ്പ് വേണമെന്ന് മുൻ പ്രതിരോധമന്ത്രി

യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്നും യുദ്ധത്തിനിടയിലും തിരഞ്ഞെടുപ്പ് നടത്തി ഇത് പരിഹരിക്കണമെന്നും മുൻ പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.

സർക്കാർ മാറ്റങ്ങളെ ചെറുക്കുകയാണെന്നും ഉദ്യോഗസ്ഥർക്കിടയിലെ അഴിമതി യുദ്ധം ചെയ്യാനുള്ള രാജ്യത്തിന്റെ ശേഷിയെ ബാധിക്കുന്നുണ്ടെന്നും ഫെഡറോവ് ആരോപിച്ചു.

സൈനിക നിയമം നിലനിൽക്കുന്നതിനാൽ യുക്രൈനിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് നിയമവിരുദ്ധമാണ്. 2024ൽ കാലാവധി അവസാനിച്ചെങ്കിലും സെലെൻസ്കി പ്രസിഡന്റായി തുടരുന്നതിനെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ പലതവണ വിമർശിച്ചിട്ടുണ്ട്.

അതിനിടെ, സെലെൻസ്കിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചതായി യുക്രൈൻ അഴിമതി വിരുദ്ധ ഏജൻസികൾ അറിയിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *