കെനിയയിൽ ഹെലികോപ്റ്റർ തകർന്നു; 7 മരണം

കെനിയയിലെ സംബുരു കൗണ്ടിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ പൈലറ്റും ആറ് യാത്രക്കാരുമുണ്ട്. അഞ്ച് അമേരിക്കൻ പൗരന്മാരും ഇക്വഡോർ ഇന്റലിജൻസ് മേധാവിയും ഭാര്യയും മരിച്ചവരിൽ ഉൾപ്പെടുന്നു.

ലോയിസാബ വന്യജീവി സങ്കേതത്തിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററാണ് ഒലോലോക്വെ പർവതനിരയിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആരും രക്ഷപ്പെട്ടില്ല. ദുര്‍ഘടമായ ഭൂപ്രദേശം രക്ഷാപ്രവർത്തനത്തിന് തടസ്സമായതായി കെനിയ റെഡ് ക്രോസ് അറിയിച്ചു.

അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *