സെഞ്ച്വറി ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
യഷിന് പുറമെ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കഴിഞ്ഞ കാലത്തെ ഗോവയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം കുറ്റകൃത്യം, അധികാരം, ആഗ്രഹം, വഞ്ചന തുടങ്ങിയ പ്രമേയങ്ങളിലൂടെയാണ് കഥ പറയുന്നത്. ‘രായാ’ എന്ന കഥാപാത്രമായാണ് യഷ് ചിത്രത്തിലെത്തുന്നത്.
ദക്ഷിണേന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പനോരമ സ്റ്റുഡിയോസിന്റെ പുതിയ നീക്കം. കേരളത്തിൽ യഷിനുള്ള വലിയ ആരാധക പിന്തുണയും ഗീതു മോഹൻദാസിന്റെ വ്യത്യസ്തമായ മേക്കിംഗും കണക്കിലെടുക്കുമ്പോൾ ‘ടോക്‌സിക്’ മികച്ച തിയേറ്റർ പ്രതികരണം നേടുമെന്നാണ് പ്രതീക്ഷ. സെഞ്ച്വറി ഫിലിംസുമായി ചേർന്ന് ചിത്രം കേരളത്തിലെ കൂടുതൽ തിയേറ്ററുകളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ.





