സംവിധായകനെന്ന നിലയിൽ മേജർ രവിയുടെ അരങ്ങേറ്റ ചിത്രമായിരുന്ന ഇത് മോഹൻലാലിന്റെ കരിയറിലെ ശ്രദ്ധേയ ഹിറ്റുകളിലൊന്നായി മാറി. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മേജർ മഹാദേവൻ എന്ന കഥാപാത്രത്തിന് തന്റെ ജീവിതവുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മേജർ രവി.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ചിത്രത്തിലെ പല കഥാപാത്രങ്ങളും തന്റെ ജീവിതാനുഭവങ്ങളിൽനിന്ന് രൂപപ്പെട്ടവയാണെന്നും മേജർ രവി പറഞ്ഞു.
‘കീർത്തിചക്രയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഞാനാണ്. ജീവ അവതരിപ്പിച്ച കഥാപാത്രം ഇപ്പോൾ എന്റെ മാനേജരായ ക്യാപ്റ്റൻ അനിൽ കുമാറിന്റേതാണ്. അദ്ദേഹം ഇപ്പോഴും എനിക്കൊപ്പമുണ്ട്. 38 വർഷമായി ഞങ്ങൾ ഒരുമിച്ചാണ്. അതുപോലൊരു ബന്ധം അങ്ങനെയൊന്നും ഉണ്ടാകില്ല. 1988-ലാണ് ഞാൻ അവനെ കാണുന്നത്. അന്ന് തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള സിങ്കിങ്. എന്റെ സിനിമകളൊക്കെ എന്റെ അനുഭവങ്ങളാണ്’, മേജർ രവി പറഞ്ഞു.






