അവസരങ്ങളുടെ കുറവല്ല ഇതിന് പിന്നിലെന്നും വടക്കേ ഇന്ത്യയിൽ നിന്നുള്ള നടിമാരെ തമിഴ്, തെലുങ്ക് സിനിമകളിൽ തിരഞ്ഞെടുക്കുന്നതിന് പ്രധാന കാരണം അവരുടെ വെളുത്ത നിറമാണെന്ന് അറിഞ്ഞപ്പോൾ ബുദ്ധിമുട്ട് തോന്നിയെന്നും താരം പറഞ്ഞു. ഗലാട്ടാ തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു രാധികയുടെ പ്രതികരണം.
ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിച്ചിരുന്ന കാലത്ത് വടക്കേ ഇന്ത്യയിൽ നിന്നുള്ള ചില നടിമാരാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് രാധിക വെളിപ്പെടുത്തി. കഴിവുള്ള നിരവധി നടിമാർ ദക്ഷിണേന്ത്യയിലുണ്ടെന്നും അവരെ അവസരങ്ങൾക്കായി പരിഗണിക്കാമല്ലോ എന്നുമാണ് താൻ ചിന്തിച്ചതെന്നും താരം വ്യക്തമാക്കി.
ഭാഷാപരമായ പരിമിതികളും ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള മറ്റൊരു കാരണമായി രാധിക ചൂണ്ടിക്കാട്ടി. തനിക്ക് അറിയാത്ത ഭാഷയിൽ അഭിനയിക്കുമ്പോൾ സംഭാഷണങ്ങൾ സ്വാഭാവികമായി അവതരിപ്പിക്കുന്നതും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുന്നതും പ്രയാസകരമാണ്. ഡയലോഗുകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെന്ന് തോന്നിയാൽ പോലും ഭാഷ അറിയാത്തതിനാൽ അത് സാധിക്കണമെന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.






