പരിപ്പുവടയിലെ ഉപ്പല്ല, ലക്ഷ്യം കടകൾ; ഹോട്ടലുകൾ തകർത്തത് ഗുണ്ടാസംഘമെന്ന് പോലീസ്

ഹോട്ടലിലെ പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് ആരോപിച്ചാണ് ആക്രമണമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ, മദ്യപിച്ചെത്തിയ സംഘം ഹോട്ടലുകൾ അടിച്ചുതകർത്തത് ഭക്ഷണത്തിന്റെ പേരിലല്ലെന്നും ആസൂത്രിതമായ ഗുണ്ടാ ആക്രമണമാണെന്നും പോലീസ് വ്യക്തമാക്കി. വിവിധ കടകളിൽ കയറി അക്രമം നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

കഴിഞ്ഞ ദിവസമാണ് കുണ്ടറയിലും പെരുമ്പുഴയിലുമായി ഹോട്ടലുകൾക്കുനേരെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം കടകൾ അടിച്ചുതകർക്കുകയും ജീവനക്കാരെയും കടയുടമയെയും മർദിക്കുകയും ചെയ്തു. വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തി. രണ്ട് സ്ഥലങ്ങളിലും ഒരേ സംഘമാണ് അക്രമം നടത്തിയതെന്നാണ് വിവരം.

പെരുമ്പുഴയിലെ ഹോട്ടലിൽ എണ്ണപ്പലഹാരം തയ്യാറാക്കുകയായിരുന്ന ജീവനക്കാരനുനേരെയും സംഘം ആക്രമണം നടത്തി. തയ്യാറാക്കിയ പലഹാരങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും ഹോട്ടലിലെ സാധനങ്ങൾ മുഴുവൻ തകർക്കുകയും ചെയ്തു. വിവിധ കേസുകളിൽ പ്രതികളായ കൊള്ളി നിയാസ്, സുഹൃത്ത് ജാക്സൺ എന്നിവരും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *