നിഗൂഢതയുടെ പുതിയ ലോകം തീർത്ത് ‘ഭൗമ’; വേറിട്ട കാഴ്ചാനുഭവവുമായി ചിത്രംമികച്ച പ്രതികരണം

മലയാള സിനിമയിലെ പരീക്ഷണാത്മക ചിത്രങ്ങളുടെ നിരയിലേക്ക് വേറിട്ട അനുഭവവുമായി എത്തിയിരിക്കുകയാണ് റെജിൻ എസ്. ബാബു സംവിധാനം ചെയ്ത ‘ഭൗമ’. മിസ്റ്ററി ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം പ്രേക്ഷകരെ തുടക്കം മുതൽ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു. വ്യത്യസ്ത കാലങ്ങളും സ്ഥലങ്ങളും കോർത്തിണക്കി നിഗൂഢത നിറഞ്ഞൊരു ലോകമാണ് ചിത്രം ഒരുക്കുന്നത്. പ്രതീക്ഷിക്കാത്ത കഥാമാറ്റങ്ങളും അവതരണരീതിയുമാണ് സിനിമയുടെ പ്രധാന ആകർഷണം.

ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാത്രിയിൽ ഹൈറേഞ്ചിലെ പഴയ ബംഗ്ലാവിൽ ഒത്തുചേരുന്ന അതിഥികളും നഗരത്തിൽ അന്വേഷണത്തിലേർപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരും ഒരു യുവദമ്പതികളുടെ ജീവിതവുമെല്ലാം സമാന്തരമായാണ് കഥയിൽ കടന്നുവരുന്നത്.

ഛായാഗ്രഹണം, സംഗീതം, എഡിറ്റിങ്, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങി സാങ്കേതിക മേഖലകളിലും ചിത്രം മികവ് പുലർത്തുന്നു. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതം ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷത്തിന് കൂടുതൽ കരുത്തേകുന്നു. മിസ്റ്ററി, ത്രില്ലർ, ഹൊറർ ഘടകങ്ങൾ സമന്വയിപ്പിച്ച് പ്രേക്ഷകർക്ക് വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിക്കുന്ന ‘ഭൗമ’ തിയേറ്ററിൽ തന്നെ കണ്ടറിയേണ്ട ചിത്രമാണെന്നാണ് വിലയിരുത്തൽ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories