പാർട്ടിക്കുള്ളിലെ വിഭാഗീയതയെയും കൊഴിഞ്ഞുപോക്കിനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയുമായി മുൻ മന്ത്രി പ്രൊഫ.സി.
രവീന്ദ്രനാഥ്.ചാപ്റ്റർ ഫോറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാർട്ടിക്കുള്ളിൽ നിരന്തരം പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ പാർട്ടിക്കുള്ളിൽ വിഭാഗിതയില്ല എന്ന് മാത്രമല്ല നിലവിൽ ആരും പാർട്ടി വിട്ടു പോകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞിക്കണ്ണൻ മാഷിനെ പോലുള്ളവർ ആരോപിക്കുന്ന അഴിമതി ആരോപണങ്ങൾ ഇടതുപക്ഷ അനുഭാവികളെ സ്വാധീനിക്കില്ല.
ഒന്ന് രണ്ട് അനുഭവങ്ങൾ ഉണ്ടായെങ്കിലും സിപിഎമ്മിനുള്ളിൽ അതൊരു ചെറിയ ചലനം പോലും സൃഷ്ടിക്കുമെന്ന്
കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല സ്വർണ്ണകൊള്ള ഉൾപ്പെടെയുള്ള കേസുകളിൽ പാർട്ടി ഉത്തരം പറയുകയും കൃത്യമായ നിലപാട് എടുക്കുകയും ചെയ്തിട്ടുണ്ട്. ആ നിലപാട് കൃത്യമാണ് എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. അതിനാൽ ഇന്നും പാർട്ടി എടുക്കുന്ന നിലപാട് കൃത്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും പ്രൊഫ. സി. രവീന്ദ്രനാഥ്
പറഞ്ഞു.
