കേന്ദ്രസർക്കാറിന്റെ 2020-ലെ പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയെ പിന്നോട്ടടിക്കുന്നതാണെന്ന വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി പ്രെഫ.സി. രവീന്ദ്രനാഥ്.
കേരളത്തിൽ അത് നടപ്പിലാക്കാൻ പറ്റില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നയം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. കാരണം
മതനിരപേക്ഷവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ രീതിയാണ് കേരളത്തിന്റേത്. സെക്കുലർ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ മാതൃക സംരക്ഷിക്കപ്പെടണം.
ഇതിന് വിരുദ്ധമാണ്
കേന്ദ്രത്തിന്റെ പുതിയ നയം.
ഈ നയം നടപ്പിലാക്കിയാൽ അത് കേരളത്തിലെ ജനങ്ങളെയും വിദ്യാഭ്യാസ നിലവാരത്തെയും കാലങ്ങൾ പിന്നോട്ട് നയിക്കുമെന്നും പ്രൊ.സി രവീന്ദ്രനാഥ് പറഞ്ഞു.
