വലിയൊരു പാറയുടെ കീഴിലായി ആധുനികതയുടെ ഒച്ചപ്പാടുകളൊന്നും ഇല്ലാതെ ഒരു ജനത പവിത്രമായി കാത്തുസൂക്ഷിക്കുന്നിടം.അവിടെ ആദിമ താളമായ തുടിയുടെ നാദത്തിനൊപ്പം നൃത്തം വെക്കുന്ന ജനത.കോഴിക്കോട് ജില്ലയിലെ പൂനത്ത് ഗ്രാമത്തിലാണ് ഈ ദുര്‍ഗ്ഗാ ഭഗവതിക്കാവ് നിലകൊള്ളുന്നത്.
ഈ കാവിന്റെ പിറവിക്ക് പിന്നില്‍ ഒരു കഥയുണ്ട്.ഇരുളാട്ടത്തോട്ടില് രാത്രികുളിക്കാന് പോയ വലിയച്ഛന് കുളി കഴിഞ്ഞ് വരുമ്പോള്‍ ദേവിയും കൂടെ പോന്നു.ദേവി വന്നെത്തിയ സ്ഥലത്താണ് ഇന്ന് കാവ് സ്ഥിതിചെയ്യുന്നത്. പിന്നീട് എടക്കുന്നത്ത് ഇല്ലത്ത് പടിപ്പുരയും തീയിട്ട് പോരുന്ന സമയത്ത് കുട്ടിച്ചാത്തന് വല്യച്ഛന്റെ ദേഹത്ത് കയറുകയും ഓലയില്‍ എഴുതി കാണിക്കുകയും ചെയ്തു.ഭാഗവാന് വേണ്ടി ഇന്നതെല്ലാം ചെയ്യാം എന്ന ഉടമ്പടി അവിടെ എഴുതുന്നു.ഇന്നത് തലമുറകളായി കൈമാറി പോരുന്ന ആചാരമാണ്.
നാല്പത്തിയൊന്ന് ദിവസം നോമ്പ് എടുത്ത കുടുംബാഗങ്ങളാണ് കാവിലെ ചടങ്ങുകളെല്ലാം ചെയ്ത് പോരുന്നത്.അതിരാവിലെ കാവില്‍ ചടങ്ങുകള്‍ ആരംഭിക്കും.രാവിലെ ഗണപതിഹോമം കഴിഞ്ഞാല്‍ ഉടന്‍ തന്നെ കാവുണര്‍ത്തല്‍ ആണ്.
അത് കഴിഞ്ഞാണ് കോലം കെട്ടുക.പിന്നീട് ഉത്സവത്തിന്റെ ആരംഭമായി.അത് തുടിയില്‍ ഉണര്‍ത്തണം എന്നാണ് വിധി.ആദ്യം ഗുരുവിനെ വണങ്ങിയിട്ടാണ് തറയിലേക്ക് കടക്കുന്നതാണ്.പിന്നീട് വെള്ളാട്ട് അതുകഴിഞ്ഞാല്‍ കൂളി എന്ന ഒരു ചടങ്ങ് നടത്തും.പിന്നീട് തനത് ശൈലിയിലുള്ള കൊട്ടും പാട്ടുമാണുള്ളത്.ഇവിടെ പ്രാധാന്യം കൂടുതല്‍ സ്ത്രീകള്‍ക്കാണ് കാരണം ഇവിടുത്തെ പ്രധാന ദേവത സ്ത്രീയാണ്.അതിനാല്‍ സ്ത്രീകള്‍ വിളിച്ചാല്‍ മാത്രമേ ഭഗവതി വരു എന്നുള്ള വിശ്വാസവും ഇവിടെ നില നില്‍ക്കുന്നുണ്ട്..
