വീഴ്ചകളിൽ തളരുന്നവരല്ല, മറിച്ച് ഓരോ തകർച്ചയെയും തന്റെ വളർച്ചയ്ക്കുള്ള ഇന്ധനമാക്കി മാറ്റുന്നവരാണ് യഥാർത്ഥ ഇതിഹാസങ്ങൾ ഈ വാക്കുകളോട് 100% നീതിപുലർത്തുന്ന

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും കരുത്തനായ പോരാളിയുടെ പേരാണ് വിരാട് കോഹ്‌ലി. വീഴ്ചകളിൽ തളരാതെ, ഓരോ തവണയും കൂടുതൽ അപകടകാരിയായി തിരിച്ചുവരുന്ന ആ മനോഭാവമാണ് അദ്ദേഹത്തെ ഒരു ഇതിഹാസമാക്കി മാറ്റുന്നത്. ഐപിഎൽ 2026-ൽ റായ്പൂരിൽ കെകെആറിനെതിരെ കണ്ടത് ആ പോരാട്ടവീര്യത്തിന്റെ വിശ്വരൂപമായിരുന്നു. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി കരിയറിൽ വലിയൊരു പ്രതിസന്ധി നേരിട്ട ശേഷമാണ് അദ്ദേഹം ക്രീസിലെത്തിയത്. എന്നാൽ അവിടെ കണ്ടത് വിമർശകരുടെ വായടപ്പിക്കുന്ന അസാമാന്യമായ ബാറ്റിംഗ് കരുത്തായിരുന്നു. 60 പന്തിൽ നിന്ന് പുറത്താകാതെ നേടിയ 105 റൺസ് അദ്ദേഹത്തിന്റെ കരിയറിലെ ഒൻപതാം ഐപിഎൽ സെഞ്ചുറി മാത്രമല്ല, മറിച്ച് തന്റെ സാമ്രാജ്യം ഇന്നും ഭരിക്കുന്നത് താൻ തന്നെയാണെന്ന പ്രഖ്യാപനം കൂടിയായിരുന്നു. ട്വന്റി 20 ക്രിക്കറ്റിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഈ പോരാട്ടത്തിന് മാറ്റുകൂട്ടുന്നു.ബാറ്റിംഗിലെ സാങ്കേതിക തികവിനേക്കാൾ കോഹ്‌ലിയെ ഒരു പവർഫുൾ പ്ലെയറാക്കി മാറ്റുന്നത് എതിരാളികളുടെ കണ്ണിൽ നോക്കി വെല്ലുവിളിക്കാനുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ്. കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോയ 2019-2022 കാലഘട്ടത്തിന് ശേഷം ഏഷ്യാ കപ്പിലൂടെയും മെൽബണിലെ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലൂടെയും അദ്ദേഹം നടത്തിയ തിരിച്ചുവരവ് കായിക ലോകം കണ്ട ഏറ്റവും വലിയ ഉയിർത്തെഴുന്നേൽപ്പുകളിൽ ഒന്നാണ്. 2014-ലെ ഇംഗ്ലണ്ട് പര്യടനത്തിലെ പരാജയത്തിന് ശേഷം ഓസ്‌ട്രേലിയൻ മണ്ണിൽ സെഞ്ചുറികളുമായി അദ്ദേഹം നടത്തിയ കുതിപ്പും, പിതാവിന്റെ വേർപാടിന്റെ പിറ്റേദിവസം തന്നെ ടീമിന് വേണ്ടി ബാറ്റേന്തിയ ആ കരുത്തും ഇന്നും അദ്ദേഹത്തെ നയിക്കുന്നു. ഓരോ തിരിച്ചടിയും അദ്ദേഹത്തിന് വെറുമൊരു വിശ്രമം മാത്രമായിരുന്നു, അടുത്ത കുതിപ്പിനുള്ള ഊർജ്ജമായിരുന്നു.മത്സരത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രസംഗം ആരാധകരുടെ കണ്ണുനിറയ്ക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു. “സമ്മർദ്ദം ഒരു പദവിയാണ്” (Pressure is a privilege) എന്ന് പറഞ്ഞ കോഹ്‌ലി, ക്രിക്കറ്റിനോടുള്ള തന്റെ അടങ്ങാത്ത പ്രണയത്തെക്കുറിച്ചാണ് സംസാരിച്ചത്. റെക്കോർഡുകളേക്കാൾ ഉപരിയായി, പന്ത് ബാറ്റിൽ തട്ടുമ്പോൾ ലഭിക്കുന്ന ആ സന്തോഷമാണ് ഇന്നും തന്നെ നയിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു. “ഒരു ദിവസം ഇതെല്ലാം അവസാനിക്കും, അതുകൊണ്ട് ഓരോ നിമിഷവും ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ നേരിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20യിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച കോഹ്‌ലി, ഇപ്പോൾ ഐപിഎൽ പിച്ചുകളിൽ തന്റെ ആധിപത്യം ഉറപ്പിക്കുകയാണ്. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലും യുവതാരങ്ങളെ വെല്ലുവിളിക്കുന്ന ഫിറ്റ്‌നസും ആവേശം ചോരാത്ത ഫീൽഡിംഗും കോഹ്‌ലിയെ ഒരു സമ്പൂർണ്ണ അത്‌ലറ്റാക്കുന്നു. പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, തന്റെ ശൈലിയിൽ വിശ്വസിച്ചുകൊണ്ട് നടത്തിയ ഈ തിരിച്ചുവരവ് കോഹ്‌ലി എന്ന ഇതിഹാസത്തിന് മാത്രം സാധ്യമാകുന്ന ഒന്നാണ്. 37-ാം വയസ്സിലും ക്രീസിനിടയിൽ ഒരു കൗമാരക്കാരന്റെ ചുറുചുറുക്കോടെ ഓടുന്നതും, നിർണ്ണായക ഘട്ടങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതും കാണുമ്പോൾ അത് ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ സത്യസന്ധമായ ആദരവാണ് വെളിപ്പെടുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തനായ ഈ പടത്തലവൻ തന്റെ ബാറ്റു താഴെ വെക്കുമ്പോൾ അത് ഒരു യുഗത്തിന്റെ അന്ത്യമായിരിക്കും. അതുവരെ കിംഗ് കോഹ്‌ലി തന്റെ ബാറ്റിംഗിലൂടെ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കും.

വീണിരിക്കുകയാണ്.

നീണ്ട 10 ദിവസത്തെ നാടകീയമായ ചർച്ചകൾക്കൊടുവിൽ, രമേശ് ചെന്നിത്തലയെയും കെ.സി. വേണുഗോപാലിനെയും മലർത്തിയടിച്ചുകൊണ്ട് വി.ഡി. സതീശൻ മുഖ്യമന്ത്രിയാവുകയാണ്. കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനുള്ളിൽ നടന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനായിരുന്നിട്ടും, അത് മാനിക്കാതെയാണ് ഹൈക്കമാൻഡ് ഈ അന്തിമ തീരുമാനമെടുത്തത്. ജനവികാരത്തിന് മുന്നിൽ പാർട്ടിയിലെ ഭൂരിപക്ഷത്തെപ്പോലും പരിഗണിക്കാത്ത ഈ നടപടി കോൺഗ്രസിൽ വലിയ കോളിളക്കം ഉണ്ടാക്കുമെന്നുറപ്പാണ്.ആത്മഹത്യാശ്രമം മുതൽ പി.ആർ. വർക്ക് വരെ കണ്ട കേരളം, നീണ്ട 10 ദിനങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. സോഷ്യൽ മീഡിയയിലും ടെലിവിഷൻ ചാനലുകളിലെ അന്തിച്ചർച്ചകളിലും താരമായിരുന്ന വി.ഡി. സതീശൻ പി.ആർ. വർക്കിലും ജനപിന്തുണയിലും മുന്നിലായിരുന്നു. കോൺഗ്രസ് നിരീക്ഷകരുടെ വീടിനു മുകളിൽ ഫ്ലക്സ് വെച്ച് പ്രതിഷേധം രേഖപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി. ഭൂരിഭാഗം എം.എൽ.എമാരും കെ.സി.യെ പിന്തുണച്ചപ്പോഴും സിനിമാതാരങ്ങൾ അടക്കമുള്ളവർ സതീശന് ഒപ്പം നിന്നു. അനുഭവസമ്പത്തും രാഷ്ട്രീയ പരിചയവുമുള്ള കെ.സി.യെ സൈബർ പോരാളികൾ തോൽപ്പിച്ചുവെന്ന് വേണമെങ്കിൽ പറയാം.സത്യം പറഞ്ഞാൽ ഈ പത്ത് ദിവസം നമ്മൾ കണ്ടത് പൂരപ്പറമ്പിലെ കാഴ്ചകളാണ്. സ്വന്തം നേതാവിനെ മുഖ്യമന്ത്രിയാക്കാൻ വീടിന്റെ ഓടിന് മുകളിൽ വരെ കയറാൻ തയ്യാറായ പ്രവർത്തകർ! ഇതിനിടയിൽ ആത്മഹത്യാ ഭീഷണിയും വൈകാരിക പ്രകടനങ്ങളും കൂടി ആയപ്പോൾ സംഗതി ഉഷാറായി. സിനിമക്കാരും സിനിമാ സ്റ്റൈൽ പി.ആർ. വർക്കും കൂടിയായപ്പോൾ സതീശൻ അങ്ങ് കയറി സ്കോർ ചെയ്തു. എം.എൽ.എമാരുടെ ഭൂരിപക്ഷത്തേക്കാൾ വലുത് ഇൻസ്റ്റഗ്രാമിലെ റീൽസും ഫേസ്ബുക്കിലെ കമന്റുകളുമാണെന്ന് ഹൈക്കമാൻഡ് തിരിച്ചറിഞ്ഞ ആ നിമിഷമാണ് വി.ഡി.യുടെ വിജയം. കെ.സി.യെ അനുകൂലിച്ചവർ ഇപ്പോൾ ഐസ്ക്രീം കിട്ടാത്ത കുട്ടികളെപ്പോലെ നോക്കിനിൽപ്പാണ്.ഇനിയാണ് യഥാർത്ഥ കളി തുടങ്ങുന്നത്; മന്ത്രിസഭാ രൂപീകരണം! മുഖ്യമന്ത്രിയെ തീരുമാനിച്ചതിനേക്കാൾ വലിയ വെല്ലുവിളിയാണ് ഇനി സതീശന് മുന്നിലുള്ളത്. ഗ്രൂപ്പ് സമവാക്യങ്ങളും പ്രാദേശിക പരിഗണനകളും നോക്കി മന്ത്രിമാരെ നിശ്ചയിക്കുമ്പോൾ തർക്കങ്ങൾ ഇരട്ടിയാകുമെന്ന് ഉറപ്പ്. കെ.സി. പക്ഷത്തെയും ഐ ഗ്രൂപ്പിനെയും പിണക്കാതെ എങ്ങനെ മന്ത്രിസഭ ഉണ്ടാക്കുമെന്നതാണ് സതീശന്റെ അടുത്ത കടമ്പ. വിട്ടുവീഴ്ചകൾക്ക് വഴങ്ങാത്ത നേതാക്കൾ മന്ത്രിസ്ഥാനത്തിനായി ഇതിനോടകം തന്നെ ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു.പി.ആർ. വർക്കിലൂടെ ഒരാളെ മുഖ്യമന്ത്രിയാക്കാമെങ്കിൽ, അടുത്ത അഞ്ച് വർഷം കേരളം ഭരിക്കുന്നത് സൈബർ പോരാളികളായിരിക്കും എന്ന് ഉറപ്പായി. എന്തായാലും സതീശൻ മുഖ്യമന്ത്രിയായി, ഇനി വരാനിരിക്കുന്ന ‘പുകിലുകൾ’ കാണാൻ എല്ലാവരും പോപ്പ്കോണും വാങ്ങി ഇരുന്നോളൂ!

ഹന്റാ വൈറസ്;മാലിന്യകൂമ്പാരത്തില്‍ നിന്ന് കപ്പലിലേക്ക്…ദുരൂഹതയുടെ മറനീക്കുമ്പോൾ!

ഒരു പക്ഷി നിരീക്ഷകന്റെ കൗതുകം ഹന്റാ വൈറസ് എന്ന മഹാമാരിയുടെ വിത്തായി മാറുമെന്ന് ആരുംകരുതിയില്ല.ലോകത്തെ ഏറ്റവും ആധുനികമായ കപ്പലുകളിലൊന്നായ എം.വി. ഹോണ്ടിയസിലെ യാത്രക്കാരില്‍ മാരകമായ ഹന്റാ വൈറസ് സ്ഥിരീകരിച്ചത് ഒരു ഭീതിയുടെയാണ് നമ്മള്‍ കണ്ടത്.ആ വൈറസ് ബാധയുടെ ഉറവിടം തേടിയുള്ള യാത്ര ചെന്നെത്തിയത് 70 വയസ്സുകാരനായ ഡച്ച് പക്ഷിശാസ്ത്രജ്ഞന്‍ ലിയോ ഷില്‍പെറൂര്‍ഡിലാണ്. അര്‍ജന്റീനയിലെ ‘വൈറ്റ് ത്രോട്ടഡ് കാരക്കാറ’ എന്ന അപൂര്‍വ്വ പക്ഷിയെ കാണാനാണ് ലിയോയും ഭാര്യ മിര്‍ജാമും പോയത്.ഇവിടെ ഉഷുവിയ നഗരത്തിനടുത്തൊരു വലിയ മാലിന്യക്കൂമ്പാരമുണ്ട്.ഈ മാലിന്യക്കൂമ്പാരത്തില്‍ വസിക്കുന്ന ലോംഗ്-ടെയില്‍ഡ് പിഗ്മി റൈസ് എലികളാണ് വില്ലനായത്.എലികളുടെ കാഷ്ഠവും മൂത്രവും കലര്‍ന്ന വായു ശ്വസിച്ചതിലൂടെ ലിയോയുടെ ശരീരത്തിലേക്ക് ‘ആന്‍ഡീസ് വൈറസ്’ (ഹന്റാ വൈറസ് വകഭേദം) പ്രവേശിച്ചു.ഏപ്രില്‍ 1-ന് ഇവര്‍ 112 യാത്രക്കാരുമായി യാത്ര തിരിച്ചു. ഏപ്രില്‍ 6-ന് ലിയോയ്ക്ക് പനിയും വയറുവേദനയും ആരംഭിച്ചു. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹം കപ്പലില്‍ വെച്ച് മരണപ്പെടുകയായിരുന്നു.ലിയോയുടെ മരണശേഷം നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച ഭാര്യ മിര്‍ജാമും ജോഹന്നാസ്ബര്‍ഗ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു.ലിയോയില്‍ നിന്നാണ് കപ്പലിലെ മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നതെന്ന് കരുതപ്പെടുന്നു.

കാത്തിരിപ്പിന് വിരാമം: ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഒടിടിയിലേക്ക്!

തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷം രാജേഷ് മാധവൻ നായകനായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഒടുവിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം മെയ് 19 മുതൽ ‘സൈന പ്ലേ’ (Saina Play) വഴി പ്രേക്ഷകർക്ക് കാണാം. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായ സുരേശനെയും സുമലതയെയും കേന്ദ്രീകരിച്ചാണ് ഈ ചിത്രം ഒരുക്കിയത്. രാജേഷ് മാധവനും ചിത്ര നായരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചെങ്കിലും തിയേറ്ററുകളിൽ ഈ സിനിമയ്ക്ക് വലിയ വിജയം നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ സിനിമയുടെ വ്യത്യസ്തമായ അവതരണ ശൈലിയും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഒടിടി റിലീസ് പ്രഖ്യാപിച്ചതോടെ, തിയേറ്ററിൽ കാണാൻ സാധിക്കാത്തവർക്കും സിനിമയെ സ്നേഹിക്കുന്നവർക്കും ഇതൊരു സന്തോഷവാർത്തയാണ്. മെയ് 19-ന് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും.

റെട്രോ പ്രേതങ്ങളും ന്യൂജെൻ പിള്ളേരും; വരുന്നു മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ‘കറക്കം’

ശ്രീനാഥ് ഭാസിയും ഫെമിന ജോർജും പ്രധാന വേഷങ്ങളിലെത്തുന്ന ‘കറക്കം’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത ‘മ്യൂസിക്കൽ ഹൊറർ കോമഡി’ എന്ന വേറിട്ട വിഭാഗത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായതായും സെൻസർ ബോർഡിൽ നിന്ന് യുഎ (UA) 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിന്റേയും ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റേയും ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. എൺപതുകളിലെ തരംഗമായിരുന്ന മൈക്കൽ ജാക്‌സൺ സംഗീതവും റെട്രോ സ്റ്റൈലും പ്രമേയത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പണ്ടെങ്ങോ മരിച്ചുപോയ കുറച്ച് ആത്മാക്കൾ ആധുനിക കാലത്തെ യുവാക്കളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഇതിവൃത്തം. സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം കാഴ്ചക്കാർക്ക് പുത്തൻ ദൃശ്യാനുഭവം നൽകുമെന്നാണ് ടീസർ നൽകുന്ന സൂചന. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള സിനിമയിൽ ആവേശമുണർത്തുന്ന ഗാനങ്ങളും  നൃത്തരംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ കാലത്തെ ആത്മാക്കളും ഇന്നത്തെ തലമുറയും തമ്മിലുള്ള ഈ ആത്മബന്ധം വെള്ളിത്തിരയിൽ വലിയൊരു വിരുന്നായിരിക്കുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

ബംഗാളിൽ വോട്ട് കഴിഞ്ഞു; പക്ഷെ ഭായിമാർ എവിടെ?

കേരളത്തിന്റെ തൊഴിൽ മേഖലയെ താങ്ങിനിർത്തുന്ന അതിഥി തൊഴിലാളികളുടെ മടക്കം സംസ്ഥാനത്ത് വലിയൊരു പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്. വോട്ട് രേഖപ്പെടുത്താനായി നാട്ടിലേക്ക് പോയ ലക്ഷക്കണക്കിന് തൊഴിലാളികൾ ആഴ്ചകൾ കഴിഞ്ഞിട്ടും തിരിച്ചെത്താത്തത് നമ്മുടെ ഹോട്ടൽ-നിർമ്മാണ മേഖലകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ഘട്ടങ്ങൾ പൂർത്തിയായിട്ടും, പൗരത്വ രേഖകളിലെ ആശങ്കയും വോട്ടർ പട്ടിക പുതുക്കുന്ന നടപടികളുമാണ് ഭായിമാരെ നാട്ടിൽ തന്നെ പിടിച്ചുനിർത്തുന്നത്. രേഖകളിലെ തിരുത്തലുകൾ പൂർത്തിയാക്കാതെ മടക്കയാത്ര വേണ്ടെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം തൊഴിലാളികളും. തിരിച്ചുവിളിക്കുന്ന ഉടമകളോട് മടക്കയാത്രയ്ക്കായി ട്രെയിൻ ടിക്കറ്റുകൾക്ക് പുറമെ വിമാന ടിക്കറ്റുകൾ വരെ ആവശ്യപ്പെടുന്ന ഡിമാൻഡാണ് പല തൊഴിലാളികളും മുന്നോട്ട് വെക്കുന്നത്. ട്രെയിനുകളിലെ അമിത തിരക്ക് ഒരു കാരണമായി പറയുന്നുണ്ടെങ്കിലും, ഇതിനോടൊപ്പം നോമ്പും പെരുന്നാളും കൂടി എത്തിയതോടെ ആഘോഷങ്ങൾ കഴിഞ്ഞ് മെയ് പകുതിയോടെ മടങ്ങാമെന്ന നിലപാടിലാണ് ഇവർ. ഈ തൊഴിലാളി ക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കേരളത്തിലെ ഹോട്ടൽ മേഖലയെയാണ്. വൈദഗ്ധ്യമുള്ള ഭായിമാരില്ലാത്തതിനാൽ മലയാളിയുടെ ഇഷ്ടവിഭവമായ പൊറോട്ട അടിക്കാൻ പോലും ഇന്ന് പലയിടത്തും ആളില്ലാത്ത അവസ്ഥയാണ്. പല ഹോട്ടലുകളും സേവനങ്ങൾ പരിമിതപ്പെടുത്തുകയോ ഭാഗികമായി അടച്ചിടുകയോ ചെയ്യേണ്ട ഗതികേടിലാണ്. ഹോട്ടലുകൾക്ക് പുറമെ കെട്ടിട നിർമ്മാണവും ഭായിമാരുടെ അഭാവത്തിൽ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് ഇവരെ തിരികെ എത്തിക്കാൻ തൊഴിലുടമകൾ തയ്യാറാണെങ്കിലും, നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മടക്കയാത്രയ്ക്ക് തടസ്സമാകുന്നു. കേരളത്തിന്റെ ദൈനംദിന ജീവിതം ഇതരസംസ്ഥാന തൊഴിലാളികളെ എത്രത്തോളം ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ഈ പ്രതിസന്ധി ഘട്ടം നമ്മെ ബോധ്യപ്പെടുത്തുന്നു. വോട്ടെടുപ്പും ആഘോഷങ്ങളും കഴിഞ്ഞ് ഭായിമാർ മടങ്ങിയെത്തിയാൽ മാത്രമേ കേരളത്തിലെ വിപണി പഴയ നിലയിലേക്ക് തിരിച്ചെത്തുകയുള്ളൂ.

‘കറുപ്പ്’ ആദ്യ ഷോ തുടങ്ങുന്നത് 4 മണിക്കല്ല; സൂര്യ-തൃഷ ചിത്രത്തിന് അനുമതി നല്‍കി മുഖ്യമന്ത്രി വിജയ്!

ആരാധകര്‍ ഏറെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. ‘കറുപ്പ്’ സിനിമയുടെ ഷോ ടൈമിനെ ചൊല്ലിയുള്ള ആകാംക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട്, ഷോ രാവിലെ 9 മണിക്ക് ആരംഭിക്കാന്‍ മുഖ്യമന്ത്രി വിജയ് അനുമതി നല്‍കി. വിജയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് ഈ വിവരം പങ്കുവെച്ചത്. സൂര്യയെ നായകനാക്കി ആര്‍.ജെ. ബാലാജി ഒരുക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്. പുലര്‍ച്ചെ 4 മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കറുപ്പിന്റെ ആദ്യ ഷോ രാവിലെ 9 മണിക്ക് തന്നെയായിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ഔദ്യോഗികമായി അറിയിച്ചു. മെയ് 14-നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് കറുപ്പില്‍ അണിനിരക്കുന്നത്. യുവ സംഗീത സെന്‍സേഷന്‍ സായ് അഭ്യങ്കറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുമ്പോള്‍ ബോക്സ് ഓഫീസ് ഇളകിമറിയുമെന്ന് ഉറപ്പ്.

അമൽ കെ. ജോബിയുടെ ‘ബ്രൂട്ടൽ’ സ്ട്രീമിംഗിന് ഒരുങ്ങുന്നു; വേട്ടക്കാരന്റെയും ഇരയുടെയും കഥയുമായി പുതിയ ചിത്രം

അമൽ കെ. ജോബി രചനയും സംവിധാനവും നിർവ്വഹിച്ച ‘ബ്രൂട്ടൽ’ (Brutal) എന്ന ചിത്രം നേരിട്ട് ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. തിയേറ്റർ റിലീസിന് പകരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. നവാഗതരായ ഒരുകൂട്ടം അഭിനേതാക്കളെ അണിനിരത്തിയാണ് സംവിധായകൻ ഈ സിനിമ ഒരുക്കിയിരിക്കുന്നത്.സമൂഹത്തെ നടുക്കുന്ന ഒരു അതിക്രൂര സംഭവത്തിന് ഇരയായ പെൺകുട്ടിയുടെയും വേട്ടക്കാരന്റെയും മാനസികാവസ്ഥയിലൂടെയുള്ള സങ്കീർണ്ണമായ യാത്രയാണ് ‘ബ്രൂട്ടൽ’. മനുഷ്യ മനസ്സിന്റെ ഇരുണ്ട വശങ്ങളും അതിനുള്ളിലെ സംഘർഷങ്ങളും തുറന്നുകാട്ടുന്ന ഈ പ്രമേയമാണ് സിനിമയുടെ കാതൽ. കേവലം ഒരു ക്രൈം സിനിമ എന്നതിലുപരി കുറ്റകൃത്യത്തിന്റെ മനഃശാസ്ത്രപരമായ വശങ്ങളെയും ചിത്രം വിശകലനം ചെയ്യുന്നു. വാർത്താപ്രാധാന്യമുള്ള വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കുന്ന രീതിയിലാണ് അമൽ കെ. ജോബി സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ സ്വാഭാവികമായ പ്രകടനവും പശ്ചാത്തല സംഗീതവും സിനിമയുടെ തീവ്രത ഒട്ടും ചോർന്നുപോകാതെ നിലനിർത്താൻ സഹായിക്കുന്നു. പുതിയ കാലത്തെ മേക്കിംഗ് രീതികൾ പരീക്ഷിച്ചിട്ടുള്ള ഈ ചിത്രം സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്നതാണ്.പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഉടൻ തന്നെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. സിനിമയുടെ കൃത്യമായ റിലീസ് തിയതിയും മറ്റു വിവരങ്ങളും വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിടും. പരീക്ഷണാത്മക സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഒടിടി പ്രേക്ഷകർക്ക് ‘ബ്രൂട്ടൽ’ ഒരു വ്യത്യസ്തമായ കാഴ്ചാനുഭവമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്.

എങ്കിലും ഇത്ര നാളായിട്ടും ആരെയും കണ്ടെത്താനായിട്ടില്ല കോൺഗ്രസിന്റെ ലിസ്റ്റിൽ പ്രധാനമായും മുൻനിരയിലുള്ള മൂന്ന് നേതാക്കളുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. താഴെത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത ഇവരുടെ രാഷ്ട്രീയ പശ്ചാത്തലവും യോഗ്യതകളും നമുക്കൊന്ന് പരിശോധിച്ചു നോക്കാം. കെ.സി. വേണുഗോപാൽ (63 വയസ്സ്) പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാനായും തുടർന്ന് 1988-ൽ കെ.എസ്.യു (KSU) സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചാണ് ഇദ്ദേഹം നേതൃനിരയിലേക്ക് എത്തിയത്. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ ദേശീയതലത്തിൽ പാർട്ടിയെ നയിക്കുന്നതിലുള്ള പരിചയവും ഹൈക്കമാൻഡുമായുള്ള അടുത്ത ബന്ധവും. യു.പി.എ സർക്കാരിൽ സിവിൽ ഏവിയേഷൻ, ഊർജ്ജം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തതിലൂടെയുള്ള വികസന കാഴ്ചപ്പാട്.(1996): ആലപ്പുഴയിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തുകയും പിന്നീട് ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയായും കേന്ദ്രമന്ത്രിയായും പ്രവർത്തിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ സങ്കീർണ്ണമായ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിച്ച പരിചയം കേരളത്തിലെ പാർട്ടിയെ ഐക്യത്തോടെ നയിക്കാൻ സഹായിക്കും. രമേശ് ചെന്നിത്തല (69 വയസ്സ്)തന്റെ പതിനെട്ടാം വയസ്സിൽ 1980-ൽ കെ.എസ്.യുവിന്റെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന പ്രസിഡന്റായി മാറിക്കൊണ്ടാണ് ചെന്നിത്തല രാഷ്ട്രീയ ജീവിതം തുടങ്ങിയത്. കെ.പി.സി.സി പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിന്റെ എല്ലാ തലങ്ങളിലും പ്രവർത്തിച്ചുള്ള ദീർഘകാല അനുഭവസമ്പത്ത്. (1986): തന്റെ 28-ാം വയസ്സിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരിത്രം.ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ‘ഓപ്പറേഷൻ കുബേര’ പോലുള്ള പദ്ധതികളിലൂടെ ഭരണപരമായ മികവ് തെളിയിച്ചു. കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകർക്കിടയിലുള്ള ശക്തമായ സ്വാധീനവും എല്ലാവരെയും ഒന്നിപ്പിക്കുന്ന നേതൃശൈലിയും അദ്ദേഹത്തിന് അനുകൂലഘടകങ്ങളാണ്. വി.ഡി. സതീശൻ (61 വയസ്സ്): 1986-ൽ എം.ജി സർവകലാശാല യൂണിയൻ ചെയർമാനായും പിന്നീട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്നു. 2026-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ 102 സീറ്റുകളുടെ വൻ വിജയത്തിലേക്ക് നയിച്ച അമരക്കാരൻ എന്ന നിലയിലുള്ള ജനപിന്തുണ.(2001): പറവൂർ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തുകയും അവിടെ നിന്ന് തുടർച്ചയായി ആറ് തവണ വിജയിക്കുകയും ചെയ്തു.നിയമസഭയിൽ കണക്കുകളും വസ്തുതകളും നിരത്തി സംസാരിക്കാനുള്ള കഴിവും ആധുനികമായ വികസന കാഴ്ചപ്പാടുകളും. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പോരാട്ട വീര്യവും ജനങ്ങൾക്കിടയിൽ നേടിയെടുത്ത പുതിയ സ്വീകാര്യതയും അദ്ദേഹത്തെ കരുത്തനായ മത്സരാർത്ഥിയാക്കുന്നു.അനുഭവസമ്പത്തും നേതൃപാടവവും ഒത്തിണങ്ങിയ ഈ മൂന്ന് നേതാക്കളിൽ ആര് നയിച്ചാലും അത് കേരളത്തിന്റെ വികസനത്തിന് മികച്ച ഊർജ്ജമാകും. ജനകീയമായ ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കേരളത്തിന്റെ ഭാവി നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവിനെ ഹൈക്കമാൻഡ് നിശ്ചയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കാത്തിരിപ്പിന് വിരാമം!തിയറ്ററുകളില്‍ കോടികള്‍ വാരിയ രണ്‍വീര്‍ സിംഗിന്റെ ‘ധുരന്ധര്‍ 2’ ഇനി ഒടിടിയിലേക്ക്…

ബോക്‌സ് ഓഫീസിനെ വിറപ്പിച്ച രണ്‍വീര്‍ സിംഗിന്റെ മാസ്സ് പ്രകടനം ഇനി നെറ്റ്ഫ്‌ലിക്‌സില്‍.ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ഈ ആക്ഷന്‍ വിരുന്ന് ഒടിടിയില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.തിയറ്ററുകളില്‍ നിന്ന് 3000 കോടിയിലധികം രൂപ ആഗോളതലത്തില്‍ വാരിക്കൂട്ടിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം മെയ് 14-ന് സ്ട്രീമിംഗ് ആരംഭിക്കും. ഷാരൂഖ് ഖാന് ശേഷം തുടര്‍ച്ചയായി രണ്ട് 1000 കോടി ചിത്രങ്ങള്‍ സ്വന്തമാക്കുന്ന ബോളിവുഡ് താരമെന്ന നേട്ടവും ഇനി രണ്‍വീര്‍ സിംഗിന് സ്വന്തം. ‘ജവാന്‍’, ‘പത്താന്‍’ എന്നിവയിലൂടെ കിംഗ് ഖാന്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് രണ്‍വീര്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. കേരളത്തിലും ‘ധുരന്ധര്‍’ തരംഗം സൃഷ്ടിച്ചിരുന്നു.മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ ചിത്രം 14 കോടി രൂപയ്ക്ക് മുകളില്‍ കേരളത്തില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്.കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന നേട്ടവും ധുരന്ധറിന് സ്വന്തം.ആദിത്യ ധര്‍ ഒരുക്കിയ ഈ മാസ്സ് ത്രില്ലര്‍ തിയറ്ററുകളിലെ ആവേശത്തിന് ശേഷം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുമെന്ന പ്രതിക്ഷയിലാണ് ഇപ്പോൾ സിനിമാ ലോകം.