കാത്തിരിപ്പിന് വിരാമം!തിയറ്ററുകളില്‍ കോടികള്‍ വാരിയ രണ്‍വീര്‍ സിംഗിന്റെ ‘ധുരന്ധര്‍ 2’ ഇനി ഒടിടിയിലേക്ക്…

ബോക്‌സ് ഓഫീസിനെ വിറപ്പിച്ച രണ്‍വീര്‍ സിംഗിന്റെ മാസ്സ് പ്രകടനം ഇനി നെറ്റ്ഫ്‌ലിക്‌സില്‍.ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ഈ ആക്ഷന്‍ വിരുന്ന് ഒടിടിയില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
തിയറ്ററുകളില്‍ നിന്ന് 3000 കോടിയിലധികം രൂപ ആഗോളതലത്തില്‍ വാരിക്കൂട്ടിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം മെയ് 14-ന് സ്ട്രീമിംഗ് ആരംഭിക്കും.

ഷാരൂഖ് ഖാന് ശേഷം തുടര്‍ച്ചയായി രണ്ട് 1000 കോടി ചിത്രങ്ങള്‍ സ്വന്തമാക്കുന്ന ബോളിവുഡ് താരമെന്ന നേട്ടവും ഇനി രണ്‍വീര്‍ സിംഗിന് സ്വന്തം. ‘ജവാന്‍’, ‘പത്താന്‍’ എന്നിവയിലൂടെ കിംഗ് ഖാന്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് രണ്‍വീര്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.

കേരളത്തിലും ‘ധുരന്ധര്‍’ തരംഗം സൃഷ്ടിച്ചിരുന്നു.മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ ചിത്രം 14 കോടി രൂപയ്ക്ക് മുകളില്‍ കേരളത്തില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്.കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന നേട്ടവും ധുരന്ധറിന് സ്വന്തം.ആദിത്യ ധര്‍ ഒരുക്കിയ ഈ മാസ്സ് ത്രില്ലര്‍ തിയറ്ററുകളിലെ ആവേശത്തിന് ശേഷം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുമെന്ന പ്രതിക്ഷയിലാണ് ഇപ്പോൾ സിനിമാ ലോകം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.