‘കറുപ്പ്’ ആദ്യ ഷോ തുടങ്ങുന്നത് 4 മണിക്കല്ല; സൂര്യ-തൃഷ ചിത്രത്തിന് അനുമതി നല്‍കി മുഖ്യമന്ത്രി വിജയ്!

ആരാധകര്‍ ഏറെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. ‘കറുപ്പ്’ സിനിമയുടെ ഷോ ടൈമിനെ ചൊല്ലിയുള്ള ആകാംക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട്, ഷോ രാവിലെ 9 മണിക്ക് ആരംഭിക്കാന്‍ മുഖ്യമന്ത്രി വിജയ് അനുമതി നല്‍കി. വിജയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് ഈ വിവരം പങ്കുവെച്ചത്. സൂര്യയെ നായകനാക്കി ആര്‍.ജെ. ബാലാജി ഒരുക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്.

പുലര്‍ച്ചെ 4 മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കറുപ്പിന്റെ ആദ്യ ഷോ രാവിലെ 9 മണിക്ക് തന്നെയായിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ഔദ്യോഗികമായി അറിയിച്ചു. മെയ് 14-നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.

ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് കറുപ്പില്‍ അണിനിരക്കുന്നത്. യുവ സംഗീത സെന്‍സേഷന്‍ സായ് അഭ്യങ്കറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുമ്പോള്‍ ബോക്സ് ഓഫീസ് ഇളകിമറിയുമെന്ന് ഉറപ്പ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *