എക്‌സ്പ്രസ് വേയിൽ 144 കിലോമീറ്റർ വരെ വേഗം; പിഴയിൽ ഇളവ് നിർദേശിച്ച് ഗഡ്കരി

രാജ്യത്തെ എക്‌സ്പ്രസ് വേകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അമിതവേഗ പിഴ ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അനുവദനീയമായ വേഗപരിധിയുടെ 20 ശതമാനം അധികം വേഗത്തിൽ പോകുന്നവരെയും പിഴയിൽനിന്ന് ഒഴിവാക്കണമെന്നാണ് നിർദേശം. ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ ഉൾപ്പെടെയുള്ള പാതകളിൽ നിലവിൽ 100 മുതൽ 120 കിലോമീറ്റർ വരെയാണ് വേഗപരിധി. വേഗത്തിന്റെ പേരിൽ ഡ്രൈവർമാർക്ക് അനാവശ്യമായി ചലാനുകളും നോട്ടീസുകളും നൽകുന്നത് ഒഴിവാക്കാനാണ് നിർദേശമെന്നും 120 കിലോമീറ്റർ വരെ സഞ്ചരിക്കുന്നവർക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

നിലവിലെ വേഗപരിധിയിൽ ഔദ്യോഗിക മാറ്റം വരുത്തിയിട്ടില്ലെങ്കിലും 20 ശതമാനം ഇളവ് അനുവദിച്ചാൽ മണിക്കൂറിൽ 144 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്നവർക്ക് പിഴ ഒഴിവാകും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories