ഫില്‍റ്ററുകളില്ല, ഇനി എല്ലാം റിയല്‍!പുത്തന്‍ ഫീച്ചര്‍ പങ്കുവെച്ച്ഇന്‍സ്റ്റഗ്രാം

എതിരാളികളായ പ്ലാറ്റ്ഫോമുകളുടെ ജനപ്രിയ ഫീച്ചറുകള്‍ സ്വന്തം ആപ്പുകളിലേക്ക് പകര്‍ത്തി ശീലിച്ച മെറ്റ, ഇതാ അടുത്ത അടവുമായി രംഗത്തെത്തിയിരിക്കുന്നു. സ്‌നാപ്ചാറ്റ് , ബിറിയൽ എന്നിവയോട് മുട്ടാന്‍ ഇന്‍സ്റ്റഗ്രാമില്‍ ‘ഇന്‍സ്റ്റന്റ്‌സ്’ (Instants) എന്ന പുതിയ ഫോട്ടോ ഷെയറിങ് ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചത്.

ഇന്‍സ്റ്റഗ്രാം ആപ്പിലെ ഇന്‍ബോക്‌സ് ഫീച്ചറായും, ചില രാജ്യങ്ങളില്‍ പ്രത്യേക ആപ്പായും ഇത് ബുധനാഴ്ച മുതല്‍ ആഗോളതലത്തില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.മോടിപിടിപ്പിക്കാതെ, തികച്ചും യഥാര്‍ത്ഥമായ ചിത്രങ്ങള്‍ അടുത്ത സുഹൃത്തുക്കളുമായോ ഫോളോവേഴ്‌സുമായോ താൽക്കാലികമായി പങ്കുവെക്കാനുള്ള ഫീച്ചറാണിത്.

ഇന്‍സ്റ്റഗ്രാമിലെ ഇന്‍ബോക്‌സില്‍ പോയി താഴെ വലതുഭാഗത്ത് മൂലയിലുള്ള ഐക്കണിലൂടെയോ ഫോട്ടോകളുടെ കൂട്ടത്തില്‍ നിന്നോ ‘ഇന്‍സ്റ്റന്റ്‌സ്’ ഉപയോഗിക്കാം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളവര്‍ക്ക് ഈ പുതിയ ആപ്പിലേക്ക് എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാം.ഇന്‍സ്റ്റന്റ്‌സുകള്‍ പരമാവധി 24 മണിക്കൂര്‍ വരെ മാത്രമേ നിലനില്‍ക്കൂ.ഒറ്റത്തവണ മാത്രം കാണാം എന്നതും ഈ ഫീച്ചറിന്റെ സവിശേഷതയാണ്.സുഹൃത്തുക്കള്‍ക്കും ഫോളോവേഴ്‌സിനും ഈ ഫോട്ടോകളില്‍ ഇമോജി വഴി പ്രതികരിക്കാനും ഡി.എമ്മിലേക്ക് മറുപടി അയക്കാനും കഴിയും. ഇന്‍സ്റ്റന്റ്‌സ് വഴി പങ്കുവെക്കുന്ന ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ടുകളിലൂടെയോ സ്‌ക്രീന്‍ റെക്കോര്‍ഡിങ്ങുകളിലൂടെയോ സേവ് ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ സുരക്ഷിതമായി ചിത്രങ്ങള്‍ പങ്കുവെക്കാം. കൂടാതെ അയച്ച ഫോട്ടോകള്‍ ഉടന്‍ തന്നെ പിന്‍വലിക്കാനും അവസരമുണ്ട്.

ആര്‍ക്കൈവ് സൗകര്യവും സ്റ്റോറിയാക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.കാണുന്നവര്‍ക്ക് ഫോട്ടോ അപ്രത്യക്ഷമാകുമെങ്കിലും, അയച്ചയാള്‍ക്ക് ഇവ ‘ആര്‍ക്കൈവ്’ ആയി സൂക്ഷിക്കാന്‍ സാധിക്കും. ഈ ചിത്രങ്ങള്‍ പിന്നീട് റീക്കാപ്പ് ആയി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വീണ്ടും പങ്കുവെക്കാനും ഡിലീറ്റ് ചെയ്യാനുമുള്ള ഓപ്ഷനും ആപ്പിലുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *