ദളപതി വിജയ് അവസാന ചിത്രമായ ബിഗ് ബജറ്റ് ആക്ഷൻ ഡ്രാമ ‘ജന നായകൻ’ കാത്തിരിപ്പുകൾക്കൊടുവിൽ വെള്ളിത്തിരയിലേക്ക്. നിയമപോരാട്ടങ്ങളും സെൻസർ കടമ്പകളും പിന്നിട്ട് ചിത്രം മെയ് 8-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ പരിഹരിച്ചതോടെ ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ എത്തും.
പൊങ്കൽ റിലീസ് മുടങ്ങിയിട്ടും 100 കോടിയിലധികം രൂപയുടെ അഡ്വാൻസ് ബുക്കിംഗ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്.
വിജയ്‌യുടെ അവസാന ചിത്രമെന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ആരാധകർ വൻ വരവേൽപ്പാണ് ഒരുക്കുന്നത്.
അണിയറയിലെ വമ്പൻ നിര
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുൻ പോലീസ് ഉദ്യോഗസ്ഥനായാണ് വിജയ് എത്തുന്നത്. പൂജ ഹെഗ്‌ഡെ നായികയാകുമ്പോൾ, സ്റ്റൈലിഷ് വില്ലനായി ബോബി ഡിയോളും സ്ക്രീനിലെത്തും. മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എത്തുന്ന ഈ ചിത്രം തിയേറ്ററുകളിൽ തരംഗമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.





