ബസ് മാത്രമല്ല, ഇനി കപ്പലും വിമാനവും! ലക്ഷദ്വീപിലേക്കും ഗള്‍ഫിലേക്കും കെ.എസ്.ആര്‍.ടി.സി.യില്‍ പറക്കാം

കെ.എസ്.ആര്‍.ടി.സി. ഇനി കടലും ആകാശവും കീഴടക്കാന്‍ ഒരുങ്ങുകയാണ്. തീവണ്ടിക്ക് പിന്നാലെ കപ്പലിലും വിമാനത്തിലും കയറി ലക്ഷദ്വീപിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പറക്കാവുന്ന വമ്പന്‍ ടൂര്‍ പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്നത്. സ്ത്രീകള്‍ക്ക് ബസ് യാത്ര സൗജന്യമാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള വരുമാന ഇടിവ് മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി. കണ്ടെത്തിയ തുറുപ്പുചീട്ടാണ് ഈ ബജറ്റ് ടൂറിസം.

കേരളത്തിലെ 93 ഡിപ്പോകളില്‍ 80 ഇടങ്ങളില്‍ നിന്നും നിലവില്‍ ടൂര്‍ പാക്കേജുകളുണ്ട്. വോള്‍വോ, ഡീലക്‌സ് ബസുകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ പുതിയ യാത്രാമാര്‍ഗ്ഗങ്ങള്‍ തുറക്കുന്നത്.

2021-ല്‍ തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. യുടെ ബജറ്റ് ടൂറിസം പാക്കേജിലെ വരുമാനപ്പട്ടിക ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലുടനീളവും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തിലേക്കും വിനോദസഞ്ചാരികളെയെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഒരുങ്ങുന്നത്.

കപ്പല്‍ വഴിയും വിമാനം വഴിയും ലക്ഷദ്വീപിലെത്താന്‍ കഴിയുന്ന ഡബിള്‍ ഓപ്ഷന്‍ പാക്കേജ് ഉടന്‍ വരും. കശ്മീര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ യാത്രകളും, ഈ വര്‍ഷം തന്നെ അഖിലേന്ത്യാ ടൂര്‍ പാക്കേജും യാഥാര്‍ത്ഥ്യമാകും.ഓരോ യാത്രയ്ക്കും പ്രത്യേകം ഇന്‍ഷുറന്‍സ് പരിരക്ഷയും കെ.എസ്.ആര്‍.ടി.സി. ഉറപ്പുനല്‍കുന്നുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *