ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ പങ്കുവെച്ച കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. “ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്” എന്ന ശക്തമായ വാക്കുകളിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
സമര രംഗത്തുള്ളവരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അനീതിക്കെതിരെ ശബ്ദമുയർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ സംസാരിച്ചു.
മഞ്ജു വാര്യരുടെ ഈ വാക്കുകൾ നിമിഷങ്ങൾക്കകമാണ് ഓൺലൈനിൽ തരംഗമായത്. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും ആയിരക്കണക്കിന് ആരാധകരും താരത്തിന്റെ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തി.ജനാധിപത്യപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെടേണ്ടതല്ലെന്നും, മറിച്ച് അവർക്ക് പ്രതീക്ഷ നൽകുകയാണ് വേണ്ടതെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് താരത്തിന്റെ പ്രതികരണം.
സാധാരണക്കാരുടെ ശബ്ദമായി നൽകാറുള്ള ഇത്തരം പ്രതികരണങ്ങൾ മുൻപും മഞ്ജു വാര്യരെ വേറിട്ടു നിർത്തിയിട്ടുണ്ട്.സമൂഹത്തിലെ അനീതികൾക്കെതിരെ സംസാരിക്കാനും, പൊരുതുന്ന മനുഷ്യർക്കൊപ്പം നിൽക്കാനും സിനിമാ ലോകത്തുനിന്നുള്ള പ്രമുഖർ മുന്നോട്ടുവരുന്നത് പ്രതിഷേധങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തൽ.





