1958-ലെ ലോകകപ്പ് ഫൈനലിൽ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ അണിഞ്ഞ ജഴ്സി ലേലത്തിൽ വെക്കുന്ന വാർത്ത കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

ന്യൂയോർക്ക് ആസ്ഥാനമായ പ്രശസ്ത ലേലക്കമ്പനിയായ സോത്തബീസ് ഈ മാസം അവസാനം ലേലം സംഘടിപ്പിക്കുന്നത്. 2026 ജൂൺ 29 മുതൽ ജൂലൈ 16 വരെ നടക്കുന്ന ഓൺലൈൻ ലേലത്തിലൂടെ ഈ ചരിത്ര വസ്തു കൈമാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി 6 ദശലക്ഷം ഡോളറിലധികം വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

പതിനേഴുകാരനായ പെലെ സ്വീഡനെതിരെ നടന്ന ഫൈനലിൽ അണിഞ്ഞ നീല നിറത്തിലുള്ള ജഴ്സിയാണിത്. അന്ന് 5-2 എന്ന സ്കോറിന് ബ്രസീൽ ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ പെലെ തകർപ്പൻ പ്രകടനമാണ് നടത്തിയത്. മത്സരശേഷം സഹതാരമായ ദിദയ്ക്ക് പെലെ ഈ ജഴ്സി സമ്മാനിച്ചിരുന്നു. വർഷങ്ങളോളം ദിദയുടെ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഈ ജഴ്സി പിന്നീട് മ്യൂസിയത്തിലേക്ക് മാറുകയും 2004-ൽ ഒരു ലേലത്തിലൂടെയാണ് നിലവിലെ ഉടമ സ്വന്തമാക്കുകയും ചെയ്തത്. 2022-ൽ ഡിയേഗോ മറഡോണയുടെ ജഴ്സി റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ പോയതിന് ശേഷം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളിലൊന്നായി പെലെയുടെ ഈ ജഴ്സി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories