ഐ.ഒ.എ തിരഞ്ഞെടുപ്പിൽ പി.ടി ഉഷയ്ക്ക് തിരിച്ചടി; അധ്യക്ഷ സ്ഥാനത്തേക്കുള്ള വഴിയടഞ്ഞു

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) തിരഞ്ഞെടുപ്പിൽ നിലവിലെ അധ്യക്ഷ പി.ടി ഉഷയ്ക്ക് തോൽവി. സ്‌പോർട്‌സ് പേഴ്‌സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലെ തിരഞ്ഞെടുപ്പിൽ ആദ്യ നാല് സ്ഥാനങ്ങളിൽ ഇടംനേടാനാകാത്തതോടെയാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് ഉഷ പുറത്തായത്. നാല് ഒഴിവുകളിലേക്ക് ആറ് മുൻ വനിതാ കായികതാരങ്ങളാണ് മത്സരിച്ചത്.

40 വോട്ടുകളുമായി അഞ്ചാം സ്ഥാനത്താണ് പി.ടി ഉഷ എത്തിയത്. മലയാളിയായ മുൻ അത്‌ലറ്റ് അഞ്ജു ബോബി ജോർജ് 53 വോട്ടുകളുമായി ഒന്നാമതെത്തി. റാണി രാംപാൽ (50), ഡോള ബാനർജി (45), സൈന നേവാൾ (43) എന്നിവരും വിജയിച്ചു. അനിത പോൾ ദുരൈക്ക് ആറ് വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പ് ഉഷയെ പരാജയപ്പെടുത്താൻ നീക്കങ്ങൾ നടന്നതായി ആരോപണമുയർന്നിരുന്നു. ‘ന്യൂ ഭാരത് പാനൽ’ എന്ന പേരിൽ വാട്‌സാപ്പ് സന്ദേശം പ്രചരിപ്പിച്ചതിനെതിരെ ഡോള ബാനർജിക്കെതിരെ ഉഷ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പരാതിയും നൽകിയിരുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *