ബ്രഹ്മമുഹൂർത്തത്തിൽ ബ്രഹ്മാണ്ഡ റിലീസ്!രാമായണ അപ്ഡേറ്റ് പുറത്ത്

​രൺബീർ കപൂറും യഷും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ട്രെയിലർ അപ്ഡേറ്റും റിലീസ് തീയതിയും പുറത്ത്. ജൂലൈ 30 വ്യാഴാഴ്ച പുലർച്ചെ 4.15-ന് ട്രെയ്‌ലർ ആഗോളതലത്തിൽ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
​ചിത്രം നവംബറിൽ ദീപാവലി റിലീസായി പുറത്തെത്തും. ഇന്റർനാഷണൽ സ്റ്റുഡിയോസ് ആയ സോണി പിക്ചേഴ്സ് ആണ് ചിത്രം ആഗോള തലത്തിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഇന്ത്യൻ വിതരണാവകാശം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ഓവർസീസ് വിതരണാവകാശം വാർണർ ബ്രോസ് പിക്ചേഴ്സിനുമാണ്. രൺബീർ കപൂർ രാമനെ അവതരിപ്പിക്കുന്ന ടീസർ ആണ് നേരത്തെ പുറത്തുവന്നത്. രാമനായി രൺബീറിന്റെ മികച്ച ട്രാൻസ്ഫോർമേഷനും വമ്പൻ ക്യാൻവാസിലെ വിഷ്വൽ ട്രീറ്റും
ടീസറിലുണ്ട്.​ചിത്രത്തിലെ രാമനായി അഭിനയിക്കാൻ രൺബീർ കപൂറിന് 150 കോടിയും സീതയായി എത്തുന്ന സായ് പല്ലവിക്ക് ആറ് കോടിയുമാണ് പ്രതിഫലം. രാവണന്റെ വേഷമിടുന്ന യഷിന് ലഭിക്കുന്ന പ്രതിഫലം 50 കോടിയുമാണ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയുടെ വിഷ്വൽ എഫക്ട്സിന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ചില ഷോട്ടുകൾ എഐ പോലെയുണ്ട്,4000 കോടിക്ക് മുകളിൽ ബജറ്റുള്ള ഒരു സിനിമയുടെ വിഷ്വലുകൾ പോലെയല്ല എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് ചിത്രത്തിനെതിരെ ഉയരുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *