ബന്ധം തകർന്നാൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമാകില്ല: സുപ്രീം കോടതി

പ്രണയബന്ധം അവസാനിച്ചതിന്റെ പേരിൽ മുൻപ് പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ബന്ധങ്ങൾ തകരുമ്പോൾ പങ്കാളികൾക്കെതിരെ ക്രിമിനൽ പരാതികൾ നൽകുന്ന പ്രവണതയിൽ കോടതി ആശങ്ക രേഖപ്പെടുത്തി. എന്നാൽ വഞ്ചനയിലൂടെ ലൈംഗികബന്ധത്തിന് സമ്മതം നേടിയ കേസുകളെ ഇതിൽനിന്ന് വേർതിരിച്ചുകാണണമെന്നും കോടതി വ്യക്തമാക്കി.

മലയാളിയായ സന്തോഷ് കുമാർ എൻ.പി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ആദ്യവിവാഹം മറച്ചുവെച്ച് മൈസൂരിൽവെച്ച് തന്നെ രണ്ടാമത് വിവാഹം കഴിച്ചെന്നും 1996 മുതൽ 2003 വരെ ഒരുമിച്ച് താമസിച്ച കാലയളവിൽ വഞ്ചിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം.

തനിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന സന്തോഷ് കുമാറിന്റെ ഹർജി കേരള ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബന്ധം തകർന്നതിന്റെ പേരിൽ ക്രിമിനൽ നിയമം ദുരുപയോഗം ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും യഥാർഥ ബലാത്സംഗ കേസുകളുടെ ഗൗരവം കുറയ്ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് സന്തോഷ് കുമാറിനെ ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങളിൽനിന്ന് ഒഴിവാക്കി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *