20+ ഫൈറ്റ് സീനുകള്‍! മലയാള സിനിമയെ വിറപ്പിക്കാന്‍ ആസിഫ് അലിയുടെ ‘ടിക്കി ടാക്ക’

മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു തകര്‍പ്പന്‍ ആക്ഷന്‍ ചിത്രത്തിന് കളമൊരുക്കുകയാണ് ടീം ‘ടിക്കി ടാക്ക’. ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക’യുടെ ഏറ്റവും പുതിയ അപ്ഡേറ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തില്‍ 20-ലധികം കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സംവിധായകന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.മലയാളത്തിലെ പതിവ് ആക്ഷന്‍ ഫോര്‍മുലകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ‘ടിക്കി ടാക്ക’ എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ മേക്കോവറിലാണ് ആസിഫ് അലി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വലിയ രീതിയിലുള്ള ബോഡി ട്രാന്‍സ്‌ഫോര്‍മേഷനാണ് താരം ചിത്രത്തിനായി നടത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്ന് ആസിഫ് അലിയുടെ പിറന്നാള്‍ പ്രമാണിച്ച് ഇറങ്ങിയ മാസ്സ് പ്രൊമോ വീഡിയോയിലൂടെ താരം വ്യക്തമാക്കിയിരുന്നു.കേവലം ഒരു മലയാളം സിനിമ എന്നതിനപ്പുറം വലിയ ക്യാന്‍വാസിലാണ് ടിക്കി ടാക്ക ഒരുങ്ങുന്നത്. ബോളിവുഡിലെ വമ്പന്‍മാരായ ടി-സീരീസും പനോരമ സ്റ്റുഡിയോസും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ‘ദൃശ്യം 2’ സംവിധാനം ചെയ്ത അഭിഷേക് പതക് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് എന്നതും സിനിമയുടെ ഹൈപ്പ് കൂട്ടുന്നു.

ചിത്രത്തില്‍ ആസിഫ് അലി,ലുക്മാന്‍ അവറാന്‍,നസ്ലെന്‍,വാമിഖ ഗബ്ബി,സഞ്ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സും സിജു മാത്യു, നേവിസ് സേവ്യര്‍ എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍ ‘ടിക്കി ടാക്ക’ എത്തുമെന്നാണ് സൂചനകള്‍.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.