യു.കെയിലെ രണ്ട് ഡയറി ഫാമുകളിൽ ഷാമോണ്ട വൈറസ് ബാധ സ്ഥിരീകരിച്ചു

യു.കെയിൽ കന്നുകാലികൾക്കിടയിൽ ഷാമോണ്ട വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കയാകുന്നു. ഇംഗ്ലണ്ടിലെ ശ്രോപ്ഷെയറിലും വെയിൽസിലെ പൊവിസിലുമുള്ള രണ്ട് ഡയറി ഫാമുകളിലെ പശുക്കൾക്കാണ് രോഗം കണ്ടെത്തിയത്. രോഗബാധയേറ്റ കന്നുകാലികളിൽ പനി, കടുത്ത വയറിളക്കം, ശാരീരിക തളർച്ച, പാലുൽപ്പാദനത്തിൽ പെട്ടെന്നുള്ള കുറവ് തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്.

അതേസമയം, വൈറസ് ബാധ റിപ്പോർട്ട് ചെയ്യേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതല്ലെന്നും നിലവിൽ പ്രത്യേക രോഗനിയന്ത്രണ നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നും യു.കെയിലെ ആനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഏജൻസി അറിയിച്ചു.

2026 ഒക്ടോബറിൽ ഫ്രാൻസിലാണ് ലോകത്താദ്യമായി മനുഷ്യനിൽ ഷാമോണ്ട വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയുള്ള മൃഗങ്ങൾ കാണപ്പെടുന്ന പ്രദേശത്തായിരുന്നു രോഗി താമസിച്ചിരുന്നതെന്നും പ്രതിരോധശേഷി കുറഞ്ഞ അവസ്ഥയിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *