പൊതുസ്ഥലങ്ങളിലെ തുപ്പലും ചുമയും തരുന്ന പണി

പൊതുസ്ഥലങ്ങളിൽ വായ മൂടാതെ ചുമയ്ക്കുന്നതും തുമ്മുന്നതും റോഡിലേക്ക് കാർക്കിച്ചു തുപ്പുന്നതും വലിയൊരു ആരോഗ്യപ്രശ്നമായി നമ്മൾ കാണേണ്ടതുണ്ട്. നമ്മൾ നിസ്സാരമെന്നു കരുതുന്ന ജലദോഷം മുതൽ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന ക്ഷയരോഗം (ടി.ബി), ഇൻഫ്ലുവൻസ, കോവിഡ് തുടങ്ങിയ ഒട്ടനവധി രോഗങ്ങൾ പകരുന്നത് ഇത്തരം അശ്രദ്ധയിലൂടെയാണ്. രോഗബാധിതനായ ഒരാൾ പൊതുസ്ഥലത്ത് തുപ്പുകയോ തുമ്മുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ അടങ്ങിയ ദശലക്ഷക്കണക്കിന് കണികകളാണ് വായുവിലേക്ക് തെറിക്കുന്നത്. പിന്നീട് ഈ തുപ്പലിലെ ജലാംശം വറ്റിപ്പോയാൽ പോലും രോഗാണുക്കൾ അന്തരീക്ഷത്തിൽ തന്നെ നിലനിൽക്കുകയും മറ്റുള്ളവർ അത് ശ്വസിക്കുമ്പോൾ അവരിലേക്ക് പകരുകയും ചെയ്യും.

കേരളത്തിൽ വായുവിലൂടെ പകരുന്ന ക്ഷയരോഗബാധിതരുടെ എണ്ണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഇപ്പോഴും പ്രതിവർഷം ആയിരക്കണക്കിന് ആളുകളാണ് ഈ രോഗം മൂലം കഷ്ടപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്ത് 1800-ലധികം ആളുകൾ ക്ഷയരോഗം മൂലം മരണപ്പെട്ടിട്ടുണ്ട്.

സാധാരണ മരുന്നുകളോട് പ്രതികരിക്കാത്ത മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ടി.ബി (MDR-TB) കേസുകളും നമ്മുടെ ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നത് സാഹചര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
നമ്മുടെ ഒരു ചെറിയ അശ്രദ്ധ മറ്റൊരാളുടെ ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥ ഒഴിവാക്കാൻ പൊതുസ്ഥലങ്ങളിൽ കൃത്യമായ ശുചിത്വം പാലിച്ചേ തീരൂ. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എപ്പോഴും തൂവാലയോ ടിഷ്യൂവോ ഉപയോഗിച്ച് വായയും മൂക്കും മറയ്ക്കാൻ ശീലിക്കുക. പനിയോ മറ്റ് ശ്വാസകോശ രോഗലക്ഷണങ്ങളോ ഉള്ളവർ പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുകയും റോഡിലേക്കും മറ്റും കാർക്കിച്ചു തുപ്പുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുക.

നമ്മുടെ ആരോഗ്യവും ഒപ്പം കൂടെയുള്ളവരുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ ഈ ചുമ മര്യാദകൾ ഒരു ശീലമാക്കാം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.