മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3: ‘ ബോക്സ് ഓഫീസിൽ വൻ വിജയമാണ് കാഴ്ച വെകുന്നത്.റിലീസ് ദിനം തന്നെ റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തി ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 23,000-ത്തോളം ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട്, ലാലേട്ടന്റെയും മമ്മൂക്കയുടെയും ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം റെക്കോർഡ് പട്ടികയിൽ പാപ്പനും പിള്ളേരും ഇടംപിടിച്ചു. ചിരിയും മാസ്സും മാത്രമല്ല, ഇത്തവണ അമ്പരപ്പിക്കുന്ന ഫാന്റസി ദൃശ്യവിരുന്നും ജയസൂര്യയും സംഘവും കാത്തുവെച്ചിട്ടുണ്ട്.
ആരാധകരുടെ വർദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് കേരളത്തിലുടനീളം എക്സ്ട്രാ ഷോകൾ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.
