രണ്ടാഴ്ചയോളം ഏഷ്യയിലെ കായിക താരങ്ങൾ മാറ്റുരച്ച 2026 ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി. ഞായറാഴ്ച നടന്ന സമാപന ചടങ്ങോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗിക പരിസമാപ്തിയായത്. 2030ലെ ഏഷ്യൻ ഗെയിംസിന് ഖത്തറിലെ ദോഹ വേദിയാകും.
സമാപന ചടങ്ങിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പതാകയുടെ കൈമാറ്റവും നടന്നു. 1951ൽ ന്യൂഡൽഹിയിൽ നടന്ന ആദ്യ ഏഷ്യൻ ഗെയിംസിലെ ദീപശിഖയും പതാകയും സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ച ശേഷമാണ് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ ജാസിം അൽ താനി ഒസിഎ പതാക ഖത്തറിന് കൈമാറിയത്.
തുടർന്ന് 2020ലെ ഒളിമ്പിക് ചാമ്പ്യനും മൂന്ന് തവണ ലോക ചാമ്പ്യനുമായ ഖത്തറിന്റെ ഹൈജംപ് താരം മുതാസ് ഈസ ബാർഷിമിന് ഒസിഎ പതാക കൈമാറി. പിന്നാലെ ഖത്തറിന്റെ ദേശീയ പതാക ഉയർത്തി. സമാപന ചടങ്ങിൽ ഇന്ത്യൻ ഷൂട്ടിങ് താരം നീരു ദണ്ഡയാണ് ഇന്ത്യയുടെ പതാക വഹിച്ചത്.






