ഒരു ദുരൂഹ സാഹചര്യത്തില്‍;ത്രില്ലറല്ല, ആക്ഷനും കോമഡിയും ചേര്‍ന്നൊരു പക്കാ ഫാമിലി പാക്കേജ്!

‘ഒരു ദുരൂഹ സാഹചര്യത്തില്‍ ‘ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന് കരുതിയോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി! മലയാള സിനിമയുടെ പുത്തന്‍ പരീക്ഷണങ്ങളുമായെത്തിയ ഈ ചിത്രം ഒരു പക്കാ എന്റര്‍ടൈന്‍മെന്റ് ആണ്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നത്.വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയപിക്‌ചേഴ്‌സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

വയനാട്ടിലെ തിരുനെല്ലിയുടെ പശ്ചാത്തലത്തിലാണ് കഥ.അവിടുത്തെ സാധാരണക്കാരുടെ ജീവിതത്തിലേക്ക് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടാക്കുന്ന സ്വാധീനമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ആദ്യ പകുതിയില്‍ രസകരമായ ജീവിത നിമിഷങ്ങളാണെങ്കില്‍, രണ്ടാം പകുതി ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ വഴികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ചിത്രത്തില്‍ നിസ്സഹായനായ ‘നിഷ്‌കു’ സേതുവായിട്ടാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത് ഒപ്പം മാനസിക വെല്ലുവിളികള്‍ നേരിടുന്ന മധുവിന്റെ വേഷത്തില്‍ ദിലീഷ് പോത്തനും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
ഇവര്‍ക്കൊപ്പം മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകന്‍ ചിദംബരം അര്‍മിയാസെന്നയും സജിന്‍ ഗോപു, ജാഫര്‍ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ്,രാജേഷ് മാധവന്‍, ഷാഹി കബീര്‍, പി.പി. കുഞ്ഞികൃഷ്ണന്‍, ദിവ്യ രതീഷ് പൊതുവാള്‍ എന്നീ താരങ്ങളും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.ഡോണ്‍ വിന്‍സെന്റിന്റെ പശ്ചാതല സംഗീതവും ചിത്രത്തിന്റെ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതാണ്. ഫാമിലിയായി പോയി ധൈര്യമായി ടിക്കറ്റ് എടുത്ത് ആവോളം രസിക്കാന്‍ പറ്റിയ ഒരു പക്കാ എന്റര്‍ടൈന്‍മെന്റാണ് ചിത്രം എന്നതില്‍ സംശയം വേണ്ട.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post