ഭരതനാട്യവും മോഹിനിയാട്ടവും കണ്ടു ഇനി…നാടോടിനൃത്തം?സസ്പെൻസ് പൊളിച്ച് സൈജു കുറുപ്പ്

കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം തിയേറ്ററുകളിൽ ചിരിയുടെ പൂത്തിരി കത്തിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാവിഷയം ചിത്രത്തിന്റെ മൂന്നാം ഭാഗമാണ്. ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞ സ്ഥിതിക്ക് ഇനി ‘നാടോടിനൃത്തം’ വരുമോ എന്നാണ് ആരാധകരുടെ സംശയം. ഇതിന് സൈജു കുറുപ്പ് നൽകിയ മറുപടി ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

പ്രേക്ഷകർ പറയുന്നതുപോലെ പോലെ ഭരതനാട്യം മൂന്നാം ഭാഗം നാടോടിനൃത്തം കുച്ചിപ്പുടി, കഥകളി, തുടങ്ങിയ പേരുകളല്ലെന്നും അത് മോഹിനിയാട്ടത്തിന് ഇടാൻ കരുതിയ ഇംഗ്ലീഷ് പേര് ആയിരിക്കുമെന്നുമാണ് താരം വ്യക്തമാക്കിയത്.

ഇപ്പോൾ തിയേറ്ററുകളിൽ ആദ്യ ഭാഗത്തെക്കാൾ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് മോഹിനിയാട്ടം.
‘ഭരതനാട്യ’ത്തിൽ ഭരതൻ നായരുടെ മരണത്തോടെയാണ് ആദ്യ ഭാഗം അവസാനിച്ചത്. എന്നാൽ ‘മോഹിനിയാട്ടത്തിൽ’ കഥ തുടരുന്നത് ഭരതൻ നായരുടെ അന്ത്യകർമ്മങ്ങളിൽ നിന്നാണ്. ഭരതൻ നായരുടെ രണ്ടാം ഭാര്യയായ രുക്മിണിയമ്മയുടെയും മകൻ അജയ് ഘോഷിന്റെയും നാട്ടിലേക്ക് ശശിധരൻ നായരും കുടുംബവും എത്തുന്നതും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മരണം പോലും ഹാസ്യമായി അവതരിപ്പിക്കപ്പെടുമ്പോൾ, ഇടയ്ക്കിടെ വില്ലന്റെ നെഗറ്റീവ് വശങ്ങൾ ആളുകളിലേക്ക് എത്തിച്ചുകൊണ്ട് അവരെ കുറ്റബോധത്തിൽ നിന്ന് മുക്തരാക്കി ഹാസ്യം ആസ്വദിക്കാനുള്ള ശ്രമവും സിനിമയിൽ ഒരുക്കുന്നുണ്ട്. എടുത്തു പറയേണ്ട മറ്റൊന്ന് അഭിനയ പ്രകടനം തന്നെയാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് കെ. നായർ തുടങ്ങിയവരും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.ഇനി
ഭാരതനാട്യത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.