സൈബര്‍ ക്രൈം ത്രില്ലറുമായി പുനീത്; ‘അച്യുത അവതാര’ത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറങ്ങി!

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനീത് ആദ്യമായി മലയാളത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അച്യുത അവതാര’ത്തിന്റെ പുത്തന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. റെയ്‌റ വെഞ്ചേഴ്സിന്റെ ബാനറില്‍ രമേശ.സി, രുദ്രമൂര്‍ത്തി, രാജേഷ്.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ഒരു പക്കാ സൈബര്‍ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം മെയ് മാസത്തില്‍ തീയേറ്ററുകളിലെത്തും.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

സൈബര്‍ ആസക്തിയുടെ ഭയാനകമായ പ്രത്യാഘാതങ്ങളും അതോടൊപ്പം ഹൃദയസ്പര്‍ശിയായ ഫാമിലി ഡ്രാമയും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.മാളവിക നന്ദന്‍, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായര്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ ദക്ഷിണേന്ത്യന്‍ താരങ്ങളും വേഷമിടുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ ആനന്ദ് മീനാക്ഷിയാണ് ചിത്രില്‍ കാമറ കൈകാര്യം ചെയ്യുന്നത്.ഹരീഷ് മോഹനന്റെ വരികള്‍ക്ക് പ്രസന്ന കുമാര്‍ എം.എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. എഡിറ്റിങ്: പവന്‍ പൂവയ്യ & മഹേഷ് തോട്ട, ആര്‍ട്ട്: നാഗരാജു & നവീന്‍, വി. എഫ്.എക്‌സ് & ഡിസൈന്‍സ്: ഐഡന്റ് ലാബ്‌സ്, ലൈന്‍ പ്രൊഡ്യൂസര്‍: ലോഹിത് ഷെട്ടി പാല്‍ഗെ & അഖില്‍ ഉച്ചില്‍, മേക്കപ്പ്: വികാസ് & ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ്. വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിശ്വനാഥ് ബി.എച്ച് കുമാര്‍, ജഗദീഷ് മളവള്ളി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈറ്റ് പേപ്പര്‍, പി.ആര്‍.ഓ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories