നായകനാവാൻ ദിലീപിന്റെ നീക്കം, ഫസ്റ്റ്ലുക്ക്‌ പുറത്ത്!

ജനപ്രിയ നായകൻ ദിലീപിൻ്റെ കരിയറിലെ 152-ാം ചിത്രം ‘D152’ടൈറ്റിൽ കൊണ്ടും ഫസ്റ്റ് ലുക്ക് കൊണ്ടും സോഷ്യൽ മീഡിയയിൽ ജനപ്രീതി നേടുകയാണ്.സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ‘നീക്കം’ എന്നാണ് പേരിട്ടിരിക്കുന്നത്.ഉർവ്വശി തിയേറ്റേഴ്സും കാക്ക സ്റ്റോറീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജഗൻ ഷാജി കൈലാസിൻ്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ചിത്രത്തിൽ പുത്തൻ ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, അശോകൻ, വീണ നന്ദകുമാർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.വിബിൻ ബാലചന്ദ്രൻ്റെ തിരക്കഥയിൽ അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറയും,സംഗീതവും സാങ്കേതികതയും
മെലഡി കിംഗ് ദീപക് ദേവ് സംഗീതവും, മുജീബ് മജീദ് പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. ചിത്രസംയോജനം;സൂരജ് ഇ.എസ്.,ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, പ്രൊഡക്ഷൻ ഡിസൈൻ; സന്തോഷ് രാമൻ, മേയ്ക്കപ്പ്; റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം; സമീറ സനീഷ്, ആർട്ട്; സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ; നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ; മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ; ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറകർ; മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈൻസ്; യെല്ലോ ടൂത്ത്സ്. പി.ആർ.ഓ: പ്രതീഷ് ശേഖർ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.