അക്സോമാനിയാക്കിന്റെ ‘അംശം’ എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിലും സംഗീത ലോകത്തും വലിയ ചർച്ചയായിരിക്കുകയാണ്. ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനത്ത് എത്തിയ ഈ ഗാനം മലയാള സംഗീതത്തിന് വിദേശ രാജ്യങ്ങളിൽ പോലും വലിയ സ്വീകാര്യത നേടിക്കൊടുത്തു. പാട്ട് റിലീസ് ചെയ്ത് വെറും മൂന്നാഴ്ച കൊണ്ട് 41 ലക്ഷത്തിലധികം ആളുകളാണ് ഇത് കണ്ടത്. ഇന്ത്യയിലെയും യുഎഇയിലെയും മ്യൂസിക് ചാർട്ടുകളിലും ഈ പാട്ട് ഇപ്പോൾ മുൻനിരയിലുണ്ട്.
മലയാളത്തിലെ പ്രിയപ്പെട്ട സിനിമയായ ‘ഞാൻ ഗന്ധർവൻ’ നൽകിയ ഇൻസ്പിരേഷൻ ഈ പാട്ടിലുണ്ടെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ പറയുന്നു. അക്സോമാനിയാക്, ഭൂമി, എം.എച്ച്.ആർ എന്നിവർ ചേർന്നാണ് ഈ മനോഹരമായ ഗാനം ഒരുക്കിയത്. പ്രണയവും വിരഹവും ഒക്കെ വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചത് കൊണ്ടാണ് ഭാഷ അറിയാത്തവർ പോലും ഈ പാട്ട് ഇത്രയധികം ഏറ്റെടുത്തത്. വലിയ സിനിമാ പശ്ചാത്തലമില്ലാതെ പുറത്തിറങ്ങുന്ന സ്വതന്ത്ര സംഗീതത്തിന് ലോകം മുഴുവൻ ആരാധകരെ കണ്ടെത്താൻ കഴിയുമെന്ന് ‘അംശം’ തെളിയിച്ചിരിക്കുകയാണ്





