സോഷ്യൽ മീഡിയയിൽ സഞ്ജു ‘സിക്സർ’; ലാലേട്ടനെ മറികടന്ന് നാലാം സ്ഥാനത്തേക്ക്!

മൈതാനത്തെ തകർപ്പൻ പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവർന്ന സഞ്ജു സാംസൺ ഇപ്പോൾ ഡിജിറ്റൽ ലോകത്തും സമാനതകളില്ലാത്ത മുന്നേറ്റം കാഴ്ചവെക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ് എന്നിവയിലെ ആകെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനെ മറികടന്ന് സഞ്ജു നാലാം സ്ഥാനത്തേക്ക് ഉയർന്നു.

ഇൻസ്റ്റാഗ്രാമിൽ നേരത്തെ തന്നെ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മലയാളിയായി മാറിയ സഞ്ജു, ഇപ്പോൾ മറ്റ് പ്ലാറ്റ്‌ഫോമുകളിലെ കൂടി കണക്കുകൾ ചേർത്തുവെയ്ക്കുമ്പോഴാണ് ലാലേട്ടനെ പിന്തള്ളിക്കൊണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ, ദുൽഖർ സൽമാൻ എന്നിവർ മാത്രമാണ് പട്ടികയിൽ സഞ്ജുവിന് മുന്നിലുള്ളത്.

ഇന്ത്യൻ ടീമിനായി ടി20 ലോകകപ്പ് നേടിയതും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി നടത്തിയ മിന്നും പ്രകടനങ്ങളുമാണ് ദേശീയതലത്തിൽ സഞ്ജുവിന്റെ സ്വീകാര്യത ഇത്രത്തോളം വർധിപ്പിച്ചത്. കേരളത്തിന് പുറത്തും സഞ്ജുവിന് ലഭിക്കുന്ന വലിയ പിന്തുണയാണ് സിനിമാ താരങ്ങളെപ്പോലും പിന്നിലാക്കി സോഷ്യൽ മീഡിയയിൽ ഇത്തരമൊരു കുതിപ്പ് നടത്താൻ  സഹായിച്ചത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories