ആശങ്ക വിതച്ച് വർക്ക് ഔട്ടിനിടെയുണ്ടാകുന്ന മരണങ്ങൾ.. ജിം പ്രേമികൾ അറിയേണ്ട റെഡ് സിഗ്നലുകൾ ?

ശരീരസൗന്ദര്യവും ഫിറ്റ്‌നസും നിലനിർത്തുക എന്നത് ഇന്നത്തെ കാലത്ത് യുവാക്കളുടെ ഒരു ഹരമാണ്. അതുകൊണ്ടുതന്നെ നാടുതോറും ഇന്ന് ജിമ്മുകളുണ്ട് . എന്നാൽ കുറച്ചു ദിവസങ്ങളായി വ്യായാമത്തിനിടെ ആളുകൾ കുഴഞ്ഞുവീണു മരിക്കുന്ന വാർത്തകൾ ആശങ്ക വിതയ്ക്കുകയാണ്.വ്യായാമം ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ അത് പരിധി വിടുമ്പോൾ? കശ്മീരിലെ യുവാവിന്റെ മരണം മുതൽ നാഗ്‌പൂരിലെ 23 കാരന് സംഭവിച്ച മസ്തിഷ്കാഘാതം വരെ..

മറ്റുള്ളവരെ കാണിക്കാനായി ശരീരത്തിന് താങ്ങാൻ കഴിയുന്നതിലപ്പുറം ഭാരം ഉയർത്തുന്നത് ഹൃദയമിടിപ്പിലെ താളപ്പിഴകൾക്കും രക്തധമനികൾ പൊട്ടുന്നതിനും കാരണമാകും.തീവ്രമായ വ്യായാമം ചെയ്യുമ്പോൾ ഹൃദയം വേഗത്തിൽ രക്തം പമ്പ് ചെയ്യാൻ ശ്രമിക്കുന്നു.അമിത മർദ്ദം കൊടുക്കുന്നതിലൂടെ രക്തക്കുഴലുകളിൽ നേരിയ തടസ്സങ്ങൾ ഉണ്ടെങ്കിൽ ഈ മർദ്ദം താങ്ങാനാവാതെ ധമനികൾ പൊട്ടുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യാം. ഇത് പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു.കൂടാതെ,
ജിമ്മിൽ പോകുന്നതുകൊണ്ട് മാത്രം ഒരാൾ പൂർണ്ണ ആരോഗ്യവാനാകില്ല. അനാരോഗ്യകരമായ ഭക്ഷണരീതിയും കൊളസ്ട്രോളും വ്യായാമത്തിനിടെ വില്ലനാകാം. തീർന്നില്ല, പെട്ടെന്ന് മസിൽ വളർത്താനായി യുവാക്കൾ ആശ്രയിക്കുന്ന പ്രോട്ടീൻ സപ്ലിമെന്റുകളും സ്റ്റിറോയിഡുകളും വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. ശാസ്ത്രീയമായ അറിവില്ലാതെയും വിദഗ്ധ നിർദ്ദേശമില്ലാതെയും ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ താളംതെറ്റിക്കും.

ഇനി ശരീരം നൽകുന്ന ‘റെഡ് സിഗ്നലുകളായ
നെഞ്ചുവേദന അല്ലെങ്കിൽ വല്ലാത്ത അസ്വസ്ഥത,
അമിതമായ കിതപ്പും ശ്വാസംമുട്ടലും,
തലകറക്കം അല്ലെങ്കിൽ ബോധക്ഷയം അനുഭവപ്പെടുക,
കഠിനമായ തലവേദന ഛർദ്ദി എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വ്യായാമം നിർത്തണം.

ആദ്യമായി ജിമ്മിൽ പോകുന്നതിന് മുൻപ് സുരക്ഷ ഉറപ്പാക്കുന്നതിനായി ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്.
ഇസിജി, സ്ട്രെസ് ടെസ്റ്റ് എന്നിവ നടത്തി ഹൃദയാരോഗ്യം ഉറപ്പുവരുത്തുക,ഒരു സർട്ടിഫൈഡ് ട്രെയിനറുടെ കീഴിൽ മാത്രം വ്യായാമം തുടങ്ങുക, പ്രകൃതിദത്തമായ ഭക്ഷണത്തിന് മുൻഗണന നൽകുക,കൃത്യമായ ഉറക്കവും വിശ്രമവും.ദിവസവും 30-45 മിനിറ്റ് മിതമായ രീതിയിൽ വ്യായാമം ചെയ്യുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories