ഫിറ്റ്നസ് പ്രേമികള്‍ അറിയാന്‍; രാവിലെയോ വൈകുന്നേരമോ വര്‍ക്ക് ഔട്ട് ചെയ്യാന്‍ അനുയോജ്യം?

ഫിറ്റായ ശരീരവും ഊര്‍ജ്ജസ്വലമായ ജീവിതവുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ വ്യായാമം അനിവാര്യമാണ്. എന്നാല്‍ പലരെയും കുഴപ്പിക്കുന്ന ചോദ്യമാണ് ‘ഏത് സമയത്ത് വര്‍ക്ക് ഔട്ട് ചെയ്യണം?’ എന്നത്. രാവിലെ ഉന്മേഷത്തോടെ തുടങ്ങണോ അതോ വൈകുന്നേരം ജോലി കഴിഞ്ഞ് സ്‌ട്രെസ്സ് മാറ്റാന്‍ ജിമ്മില്‍ പോകണോ? ഫിറ്റ്നസ് വിദഗ്ധനായ കുശ് പാല്‍ സിങ് ഇതിനെക്കുറിച്ച് പങ്കുവെക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ നോക്കാം.

വര്‍ക്ക് ഔട്ടിനായി രാവിലെ തന്നെ സമയം തിരഞ്ഞെടുക്കുന്നത് സ്ഥിരമായി ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഉന്മേഷത്തില്‍ ഉണര്‍ന്നിരിക്കുന്ന ഉടന്‍ വ്യായാമം ചെയ്യുന്നത് ദിവസത്തെ ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും.മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. എന്നാല്‍ രാവിലെ സമയത്ത് ശരീരത്തിലെ ഊര്‍ജ്ജം കുറവായിരിക്കുമെന്നതിനാല്‍ മിതമായ തീവ്രതയിലുള്ള വ്യായാമമാണ് വേണ്ടതെന്നും കുശ് പാല്‍ സിങ് അഭിപ്രായപ്പെട്ടു.

ശരീരം കൂടുതല്‍ ചൂട് പിടിച്ചും വഴക്കമുള്ളതുമായിരിക്കുന്ന സമയമാണ് വൈകുന്നേരം. അതിനാല്‍ കഠിനമായ വ്യായാമം താങ്ങാനുള്ള ശേഷിയും ഈ സമയത്ത് ശരീരത്തിന് ഉണ്ടാകും. ദിവസത്തെ മുഴുവന്‍ മാനസിക സമ്മര്‍ദ്ദവും ഇല്ലാതാക്കാന്‍ വൈകുന്നേരത്തെ വര്‍ക്ക് ഔട്ടിലൂടെ സാധിക്കും.എന്നാല്‍ ഈ വര്‍ക്ക് ഔട്ട് തുടക്കത്തില്‍ ഉറക്കത്തിനെ ബാധിക്കുമെന്നാണ് കുശ് പാല്‍ സിങ് പറയുന്നത്. ശരിയായ ഉറക്കം ലഭിക്കാന്‍ ശരീരം ഇതുമായി പൊരുത്തപ്പെടേണ്ട സമയം അനിവാര്യമാണ്.എന്നാല്‍ വൈകുന്നേരത്തെ വ്യായാമം സ്ഥിരതയെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ഏത് സമയത്ത് ചെയ്യുന്നു എന്നതിനേക്കാള്‍ പ്രധാനമാണ് എത്ര കൃത്യമായി ചെയ്യുന്നു എന്നത്.’ വ്യായാമം ചെയ്യുന്നതിനായി ഓരോരുത്തരുടെയും ജീവിതശൈലിക്കും ശരീരപ്രകൃതിക്കും അനുസരിച്ചുള്ള സമയം തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *