ദൃഢം;കാക്കിയിട്ട് ഷൈയ്ന്‍ നിഗം,മാസ്സ് അല്ല, റിയലിസ്റ്റിക് ത്രില്ലര്‍!

നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്തത് ഷെയ്ന്‍ നിഗം നായകനായെത്തുമ്പോള്‍ ‘ദൃഢം’ പതിവ് പോലീസ് സിനിമകളുടെ വാര്‍പ്പുമാതൃകകളെ തച്ചുടയ്ക്കുന്ന ഒരു ക്ലീന്‍ ക്രൈം ത്രില്ലറാണ്.

പറന്നു വന്ന് അടിക്കുന്ന സൂപ്പര്‍ ഹീറോ പോലീസുകാരനല്ല ഇതിലെ വിജയ് രാധാകൃഷ്ണന്‍. നമുക്കിടയിലുള്ള, പേടിയും സമ്മര്‍ദ്ദവുമുള്ള ഒരു സാധാരണ യുവാവ് എസ്.ഐ ആയി എത്തുമ്പോള്‍ നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ ഇതിവൃത്തം.ഇടുക്കിയിലെ ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം, പി.എം. ഉണ്ണികൃഷ്ണന്റെ ഫ്രെയിമുകളിലൂടെയും ശ്രീരാഗ് സജിയുടെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിലൂടെയും ഒരു കംപ്ലീറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സമ്മാനിക്കുന്നു.ഭയത്തെ അതിജീവിച്ചു ആത്മവിശ്വാസത്തിലേക്കുള്ള വിജയ് രാധാകൃഷ്ണന്റെ മാറ്റം അസാധ്യമായാണ് ഷെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നുണ്ട്.

ഷോബി തിലകന്‍, ദിനേഷ് പ്രഭാകര്‍, കോട്ടയം രമേഷ്, പ്രശാന്ത് മുരളി, നന്ദന്‍ ഉണ്ണി, സാനിയ ഫാത്തിമ, കൃഷ്ണപ്രഭ, അഭിഷേക് രവീന്ദ്രന്‍, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവരും തങ്ങളുടെ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.പൊലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകരും നാട്ടിന്‍പുറത്തെ സാധാരണ മനുഷ്യരും സിനിമയില്‍ വളരെ നാചുറലായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഒപ്പം പശ്ചാത്തലവും സംഗീതവും ചിത്രത്തിലെ രംഗങ്ങളെ കൂടുതല്‍ മനോഹരമാക്കുന്നു.

ത്രില്ലര്‍ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച തിയേറ്റര്‍ അനുഭവം തന്നെയാണ് ചിത്രം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.