പ്രായം വെറും നമ്പറല്ലേ..റേവ് പാർട്ടി തൂക്കി 40+ യുവതികൾ!

ഇഡിഎം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് തുള്ളിച്ചാടുന്ന യൂത്തും ലൈറ്റുകളും ബഹളവുമൊക്കെയായിരുന്നു. എന്നാൽ കാലം മാറി, കഥയും. കൗമാരക്കാരുടെ മാത്രം കുത്തകയല്ല ഈ റേവ് പാർട്ടികളെന്ന് തെളിയിച്ചിരിക്കുകയാണ് 40 പിന്നിട്ട ചേച്ചിമാർ. “പ്രായമായില്ലേ, ഇനിയിപ്പോ ഇതൊക്കെ വേണോ?” എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ട്രെൻഡ്.

‘സൈക്കോളജി ഓഫ് മ്യൂസിക്’ എന്ന ജേണലിൽ വന്ന ഒരു പുതിയ പഠനമാണ് ഈ രസകരമായ ട്രെൻഡ് പുറത്തുകൊണ്ടുവന്നത്. സാധാരണയായി യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന ഒന്നാണ് സംഗീതനിശകൾ. എങ്കിലും സമീപകാലത്തായി ഈ രംഗത്ത് വലിയൊരു മാറ്റമാണ് വന്നിരിക്കുന്നത്. ഇത്തരം ഹൈ-എനർജി മ്യൂസിക് ഫെസ്റ്റിവലുകളിൽ ഇപ്പോൾ വലിയ രീതിയിൽ സ്ത്രീകളും പങ്കെടുക്കുന്നുണ്ട്.

ദൈനംദിന ജീവിതത്തിലെ ഒടുക്കത്തെ സ്ട്രെസ്സും ഉത്തരവാദിത്തങ്ങളും തൽക്കാലത്തേക്കൊന്ന് ഓഫ് ചെയ്തു വയ്ക്കാൻ ഈ മ്യൂസിക് റേവുകളാണ് ഇവരെ സഹായിക്കുന്നത്. വെറും ഡാൻസും പാട്ടും എന്നതിനപ്പുറം, ഇതൊരു വലിയ സോഷ്യൽ ഗാതറിംഗും തങ്ങളെത്തന്നെ എക്സ്പ്രസ്സ് ചെയ്യാനുള്ള ഒരു സ്പേസുമായാണ് പലരും കാണുന്നത്. വ്യത്യസ്ത പ്രായത്തിലുള്ള ആളുകളെ ഉൾക്കൊള്ളാൻ പല സംഘാടകരും ഇപ്പോൾ തയ്യാറാകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

പ്രായത്തിന്റെ പേരിൽ സമൂഹം കൽപ്പിക്കുന്ന അതിർവരമ്പുകൾ ഭേദിച്ച് സ്വന്തം ഐഡന്റിറ്റി തിരിച്ചുപിടിക്കാനും ഈ പാർട്ടികൾ ഇവരെ സഹായിക്കുന്നു. ചുരുക്കത്തിൽ, ലൈഫ് എൻജോയ് ചെയ്യാൻ പ്രായമൊക്കെ ഒരു ഘടകമേ അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ട്രെൻഡ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.