തെരുവ് നായ ശല്യം; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി; ‘മനുഷ്യജീവന് ഭീഷണിയാകുന്നവയെ കൊല്ലാം’

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിന്മേല്‍ അതിനിര്‍ണായകമായ വിധി പ്രസ്താവനയുമായി സുപ്രീം കോടതി. മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവ് നായകളെ കൊല്ലാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഹൈക്കോടതി വിധി ഉയര്‍ത്തിപ്പിടിച്ചാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.

പൊതുസ്ഥലങ്ങളായ ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് തെരുവ് നായകളെ പൂര്‍ണ്ണമായും മാറ്റണമെന്ന 2025 നവംബറിലെ ഉത്തരവ് പിന്‍വലിക്കണമെന്ന മൃഗസ്‌നേഹികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഇത്തരം കാര്യങ്ങളില്‍ കണ്‍കെട്ടുവിദ്യകള്‍ കാണിക്കരുതെന്നും കോടതി കര്‍ശനമായി മുന്നറിയിപ്പ് നല്‍കി. മുന്‍പ് ഇത്തരം പൊതുസ്ഥലങ്ങളില്‍ നിന്ന് മാറ്റുന്ന തെരുവ് നായകള്‍ക്ക് വാക്‌സിനേഷനും വന്ധ്യംകരണവും നല്‍കിയ ശേഷം അതേ സ്ഥലങ്ങളിലേക്ക് തന്നെ തിരികെ വിടാനായിരുന്നു നിര്‍ദ്ദേശമെങ്കില്‍, ഇനി മുതല്‍ അവയെ തിരികെ വിടാതെ പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് കോടതി വ്യക്തമാക്കി
മനുഷ്യജീവന്‍ നേരിടുന്ന ഭീഷണികള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍, അത് പരിഹരിക്കാന്‍ പ്രത്യേക നിയമസംവിധാനങ്ങള്‍ നിലവിലുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയ കാഴ്ചക്കാരായി തുടരുന്നത് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.

തെരുവ് നായകളുടെ ആക്രമണം കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി പുതിയ നിലപാട് വ്യക്തമാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.