ജെന്‍സി പിള്ളേരെ ഇനി അങ്ങനെയൊന്നും പേടിപ്പിക്കാന്‍ പറ്റില്ല.മാറിയ പേടിയുടെ പുതിയ സമവാക്യങ്ങൾ..

ഒരു വെള്ളത്തുണിയും നീളന്‍ മുടിയും പാലപ്പൂവിന്റെ ഗന്ധവുമൊക്കെയായി ഇറങ്ങാന്‍ വരട്ടെ..ഇന്ന് കാലം മാറി, കഥ മാറി, ആളുകളും. ജെന്‍സി പിള്ളേരെ ഇനി അങ്ങനെയൊന്നും പേടിപ്പിക്കാന്‍ പറ്റില്ല.അതെന്താന്നല്ലേ… പുതിയ കാലത്തെ മലയാള സിനിമയും പ്രേക്ഷകനും ഹൊറര്‍ സിനിമകളോട് പുലര്‍ത്തുന്ന ഈ മാറ്റത്തെ നമുക്കിങ്ങനെ ഒന്ന് സ്‌റ്റൈലിഷ് ആയി നോക്കിക്കാണാം.

തൊണ്ണൂറുകളില്‍ ‘ആകാശഗംഗ’യിലെ ഗാനങ്ങള്‍ കേട്ട് പുതപ്പിനടിയില്‍ ഒളിച്ചിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ജെന്‍സി പിള്ളേര്‍ക്ക് ‘ആകാശഗംഗ’യൊക്കെ ഒരു നൊസ്റ്റാള്‍ജിയ മാത്രമാണ്. അവര്‍ക്ക് വേണ്ടത് പേടിപ്പിക്കുക എന്നതിലുപരി ഒരു ‘എക്‌സ്പീരിയന്‍സ്’ ആണ്.അതിന് ഉദാഹരണമാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര പോലുള്ള സിനിമകള്‍ നേടിയ വിജയം.ഹൊററിനൊപ്പം ഹ്യൂമര്‍ ചേര്‍ത്തപ്പോള്‍ അത് മലയാളിയുടെ പേടിയുടെ സമവാക്യങ്ങളെ മാറ്റിമറിച്ചു.

ഇനി ‘ഡെലുലു’ എന്നതൊ ജെന്‍സിയുടെ പ്രിയപ്പെട്ട വാക്കാണ്. അമിതമായ ഭാവനയില്‍ ജീവിക്കുന്നവര്‍ക്ക് പ്രേതത്തേക്കാള്‍ പേടി ജീവിതത്തിലെ ചില കഠിനമായ യാഥാര്‍ഥ്യങ്ങളെയാണ്.

ഇനി മലയാളിയെ വെറുതെയങ്ങ് കാല്‍ച്ചിലമ്പിന്റെ ശബ്ദം കേള്‍പ്പിച്ചോ കണ്ണുരുട്ടിക്കാണിച്ചോ പേടിപ്പിക്കാന്‍ പറ്റില്ല. വേണ്ടത് സൈക്കോളജിക്കല്‍ ഹോറര്‍ ട്രിക്കാണ്.പുറത്തുള്ള പ്രേതത്തേക്കാള്‍ ഉള്ളിലുള്ള ഭയത്തെ കാട്ടിക്കൊടുക്കുക. ഡെലുലു ‘ പോലുള്ള സിനിമകള്‍ ചെയ്തത് അതാണ്

കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍സും ചെവി തുളയ്ക്കുന്ന സൗണ്ട് ഇഫക്റ്റുകളും ഇനിയും ആവശ്യമാണ്, പക്ഷേ അത് യുക്തിക്ക് നിരക്കുന്നതാകണം.ഓള്‍ഡ് തറവാടും പാതിരാത്രിയും വിട്ട് ഉദാഹരണത്തിന് ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ ഹൊറര്‍ കൊണ്ടുവരിക എന്നതാണ്.

ഈ ആ പാട്ട് കേള്‍ക്കുമ്പോള്‍ ശരീരത്തില്‍ വന്ന തണുപ്പ് ഇന്നും മിസ്സ് ചെയ്യുന്നവരുണ്ട്. പക്ഷേ ഇന്നത്തെ പ്രേക്ഷകന്‍ ചോദിക്കുന്നത്: ‘പ്രേതത്തിന് എന്തിനാണ് ഇത്ര നല്ല പാട്ട്?’ ശെരിയല്ലേ.ചുരുക്കത്തില്‍ മലയാളിക്ക് പേടി കുറഞ്ഞതല്ല, മറിച്ച് പേടിക്കുന്ന രീതി മാറിയതാണ്. ഇരുട്ടിലെ പ്രേതത്തേക്കാള്‍ ഇന്ന് അവര്‍ ഭയപ്പെടുന്നത് വെളിച്ചത്തിലെ മനുഷ്യരെയാണ്…അതിനര്‍ത്ഥം ഇനി മലയാളിയെ പേടിപ്പിക്കണമെങ്കില്‍, വെറും യക്ഷിക്കഥകള്‍ മാത്രം പോരാ, അവരുടെ ചിന്തകളെ ഉലയ്ക്കുന്ന ഒരു ‘സൈക്കോ-ഹൊറര്‍’ തന്ത്രങ്ങള്‍ തന്നെ ഇറക്കേണ്ടി വരും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.