അച്ഛൻ പടിയിറങ്ങിയപ്പോൾ മകൻ തിയറ്ററുകളിലേക്ക്…’സിഗ്മ’ റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ വമ്പൻ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയും ജനപ്രിയ നായകനുമായ ‘ഇളയദളപതി’ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ‘സിഗ്മ’ തിയറ്ററുകളിലെത്തുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ജൂലൈ 31-ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ഒരു സ്റ്റൈലിഷ് പോസ്റ്ററിനൊപ്പമാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഒരു പക്കാ ഹൈസ്റ്റ് ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.

മറ്റു നായകന്മാരുടെ മക്കളെപ്പോലെ ക്യാമറയ്ക്ക് മുന്നിൽ വരാനല്ല, മറിച്ച് ക്യാമറയ്ക്ക് പിന്നിൽ നിന്ന് കഥ പറയാനാണ് ജേസൺ സഞ്ജയ് ആഗ്രഹിച്ചത്. ഇതിനായി ടൊറന്റോ ഫിലിം സ്കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷനിൽ ഡിപ്ലോമയും, ലണ്ടനിൽ നിന്ന് തിരക്കഥാരചനയിൽ ഉപരിപഠനവും ജേസൺ പൂർത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തമിഴ് സിനിമയിൽ തികച്ചും വ്യത്യസ്തമായ ഒരു മേക്കിങ് ശൈലി ജേസണിൽ നിന്ന് പ്രതീക്ഷിക്കാം.

തമിഴ് പതിപ്പിനൊപ്പം തെലുങ്ക് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ചിത്രം ഒരേസമയം പ്രദർശനത്തിനെത്തും. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും പുറത്തുവരുന്നതോടെ ആവേശം ഇരട്ടിക്കുമെന്ന ഉറപ്പിലാണ് ആരാധകർ.

അച്ഛൻ വിജയ് രാഷ്ട്രീയത്തിലേക്ക് പടികയറുമ്പോൾ, മകൻ ജേസൺ സിനിമയിൽ കരകയറുമോ എന്നറിയാൻ ജൂലൈ 31 വരെ കാത്തിരിക്കാം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories