‘കുമ്പളങ്ങി’ക്ക് ശേഷം മധു സി.നാരായണൻ വരുന്നു…നായകനായി നസ്‌ലെനും

മലയാള സിനിമയിൽ നിന്ന് പാൻ ഇന്ത്യൻ തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട ‘കുമ്പളങ്ങി നൈറ്റ്സ്’ ഓർമ്മയില്ലേ? ആ കൾട്ട് ക്ലാസിക് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിട്ട് ഏഴ് വർഷങ്ങൾ പിന്നിടുമ്പോഴും സംവിധായകൻ മധു സി. നാരായണന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികൾ.
ഇപ്പോഴിതാ ആ കാത്തിരിപ്പിന് വിരാമമാകുന്നു.

മധു സി. നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ യൂത്തിന്റെ പ്രിയതാരം നസ്‌ലെനാണ് നായകനായെത്തുന്നത്.
യൂത്തിനൊപ്പം വലിയൊരു ഫാമിലി ഓഡിയൻസിനെയും കൈയിലെടുത്ത നസ്‌ലെൻ, മധു സി. നാരായണൻ ചിത്രത്തിലൂടെ കരിയറിലെ മറ്റൊരു വലിയ ലാൻഡ്മാർക്കിലേക്ക് കടക്കുകയാണ്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളിക്ക് ഒട്ടനവധി മാന്ത്രിക ഗാനങ്ങൾ സമ്മാനിച്ച റെക്സ് വിജയൻ ആണ്. ‘സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള’ ഒരു സിനിമയായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന സൂചനകൾ. അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ അനന്ദു ആണ് ചിത്രം നിർമ്മിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *