എന്റെ കാര്യത്തില്‍ ഇടപെടാന്‍ അനുവാദമുള്ളത് ഒരാള്‍ക്ക് മാത്രം’, ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കി തൃഷ

തമിഴകത്തിന്റെ പ്രിയതാരം തൃഷ കൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതും തൃഷയും തമ്മിലുള്ള സൗഹൃദവും വലിയ ചര്‍ച്ചയായിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായപ്പോഴാണ് ഇതിന് മറുപടിയുമായി തൃഷ രംഗത്തെത്തിയത്.

തുടര്‍ച്ചയായി ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തൃഷ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഒരു ചിത്രം പങ്കുവച്ചത്. വളര്‍ത്തുനായ കട്ടിലില്‍ ശാന്തമായി കിടന്നുറങ്ങുന്ന ഒരു ക്ലിപ്പായിരുന്നു അത്. എന്നാല്‍, ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് അതിന് തൃഷ നല്‍കിയ അടിക്കുറിപ്പായിരുന്നു. ‘എന്റെ കാര്യത്തില്‍ ഇടപെടാന്‍ ഞാന്‍ അനുവദിക്കുന്ന ഏക ആള്‍ ഇതാണ്,’ എന്നായിരുന്നു തൃഷ കുറിച്ചത്. വ്യക്തിജീവിതത്തെക്കുറിച്ച് നിരന്തരം സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ക്കും ഗോസിപ്പ് നിര്‍മാതാക്കള്‍ക്കും നേരെ തൃഷ തൊടുത്തുവിട്ട കൂരമ്പുകളായിരുന്നു ആ വാക്കുകള്‍.

ഇതുവരെ വിജയും തൃഷയും ഈ വിഷയത്തില്‍ നേരിട്ട് പ്രതികരിച്ചിരുന്നില്ല. ഇത്തരം പ്രതികരണങ്ങളിലൂടെ താന്‍ ഈ ഗോസിപ്പ് ചര്‍ച്ചകളെ എത്രത്തോളം നിസ്സാരമായാണ് കാണുന്നത് എന്നത് തൃഷയുടെ മറുപടിയില്‍ നിന്ന് വ്യക്തമാണ്.

തെന്നിന്ത്യന്‍ താരം അജിത്തിന്റെ മാതാവ് മോഹിനി മണിയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ വിജയ്യും തൃഷയും അജിത്തിന്റെ വസതിയില്‍ ഒന്നിച്ച് എത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇങ്ങനെയുള്ള വിവാദങ്ങള്‍ ആളിക്കത്തുമ്പോഴും തൃഷ നേരിട്ട് പ്രതികരിച്ചിരുന്നില്ല.

ഇതിനിടെ തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും തൃഷ പങ്കുവെച്ചിരുന്നു.
‘നാല്‍പ്പതുകളിലും ഇരുപത്തഞ്ചുകാരെപ്പോലെ ഇരിക്കുക എന്നതല്ല ലക്ഷ്യം. മറിച്ച്, നാല്‍പ്പതുകള്‍ എന്നത് ജീവിതത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കേണ്ട ഒന്നാണെന്ന് ഇരുപതുകളിലുള്ള സ്ത്രീകള്‍ക്ക് കാണിച്ചുകൊടുക്കുക എന്നതാണ്,’ തൃഷയുടെ ഈ വാക്കുകള്‍ ഇതിനിടയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ആ ആത്മവിശ്വാസമാണ് കരിയറിന്റെ വിജയമുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയുടെ മുന്‍നിരയില്‍ ‘സൗത്ത് ക്വീന്‍’ ആയി തൃഷയെ നിലനിര്‍ത്തുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories