പുള്ളുവൻ പാട്ടിന്റെ ഈണത്തിൽ “റെയ്സ് ഓഫ് നാഗ”; ‘ഭാസ്കരഭരണം’ സിനിമയിലെ ആദ്യ ഗാനം പുറത്ത്

‘സ്ഫടികം’ എന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ഭാസ്കരഭരണം’ റിലീസിന് ഒരുങ്ങുന്നു. ‘തീവ്രം’, ‘യൂ ടു ബ്രൂട്ടസ്’ എന്നീ സിനിമകൾക്ക് ശേഷം രൂപേഷ് പീതാംബരൻ സംവിധായകനാകുന്ന ചിത്രമാണിത്. സിനിമയുടേതായി ഇപ്പോൾ പുറത്തുവന്ന ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.

“റെയ്സ് ഓഫ് നാഗ” എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം പുള്ളുവൻ പാട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അരുൺ കെ. നാരായണിന്റെ വരികൾക്ക് ഗോഡ്‌വിൻ തോമസ് ആണ് ഈണം പകർന്നിരിക്കുന്നത്. ഫൗസിയ വില്ലോയാണ് ഈ വ്യത്യസ്തമായ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ മ്യൂസിക് ലേബലായ പനോരമ മ്യൂസിക് ആണ്.

അമ്മയും മകനും, എന്തിന് വീട്ടിലെ ജോലിക്കാരൻ വരെ ചേർന്ന് അച്ഛനെ കൊല്ലാൻ പദ്ധതിയിടുന്ന ദൃശ്യങ്ങളുമായി ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഇതൊരു ഡാർക്ക് കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്. നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ജൂൺ 26-ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *