‘പദയാത്ര’ തുടങ്ങുന്നു…മമ്മൂട്ടി – അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിന് U/A 13+ സർട്ടിഫിക്കറ്റ്!

മമ്മൂട്ടി – അടൂർ ഗോപാല കൃഷ്ണൻ കൂട്ടുകെട്ട് ‘പദയാത്ര’യുടെ ഏറ്റവും പുതിയ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സെൻസറിംഗ് നടപടികൾ വിജയകരമായി പൂർത്തിയാക്കിയ ചിത്രത്തിന് സെൻസർ ബോർഡ് U/A 13+ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്.

വലിയ കാത്തിരിപ്പോടെ പ്രേക്ഷകർ ഉറ്റുനോക്കുന്ന ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ‘ഡോക്ടർ ദേവദാസ്’ എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. അടൂർ ചിത്രങ്ങളുടെ പതിവ് ശൈലിയിൽ നിന്നും വേറിട്ടുനിൽക്കുന്നതും, അതേസമയം സാമൂഹിക പ്രസക്തിയുള്ളതുമായ ഒരു മികച്ച ദൃശ്യാനുഭവമായിരിക്കും ‘പദയാത്ര’ എന്നാണ് പുറത്ത് വരുന്ന സൂചനകൾ.

ഏകദേശം 1 മണിക്കൂറും 53 മിനിറ്റും ദൈർഘ്യമുള്ള ചിത്രം പ്രേക്ഷകരെ മടുപ്പിക്കാതെ കഥ പറഞ്ഞുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ തന്നെ അണിയറപ്രവർത്തകർ പ്രഖ്യാപിക്കും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *